തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യാൻ പാടില്ലാത്ത 4 കാര്യങ്ങൾ; പ്രധാനമായും ശ്രദ്ധിക്കേണ്ടത്

Published : Aug 29, 2026, 02:30 PM IST
Weight Loss

Synopsis

ഭാരം കുറയ്ക്കാനായി ആളുകൾ പൊതുവെ ചെയ്യുന്നതും എന്നാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമായ 4 കാര്യങ്ങൾ.

വണ്ണം കുറയ്ക്കാനുള്ള ആഗ്രഹത്തിൽ സോഷ്യൽ മീഡിയയിലെ താൽക്കാലിക ട്രെൻഡുകൾക്കും കടുത്ത ഡയറ്റ് പ്ലാനുകൾക്കും പിന്നാലെ പോകുന്നവർ നിരവധിയാണ്. എന്നാൽ പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ഇത്തരം കുറുക്കുവഴികളേക്കാൾ പ്രധാനം ശാശ്വതമായ രീതികൾ പിന്തുടരുന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഭാരം കുറയ്ക്കാനായി ആളുകൾ പൊതുവെ ചെയ്യുന്നതും എന്നാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതുമായ 4 കാര്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

1. സൗഹൃദക്കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കൽ

വണ്ണം കുറയ്ക്കാൻ വേണ്ടി സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. ഒറ്റപ്പെടലും മാനസിക സമ്മർദ്ദവും വർദ്ധിക്കാൻ ഇത് കാരണമാകും. ഇത് ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടാനും, പിന്നീട് അമിതമായി ആഹാരം കഴിക്കാനും ഇടയാക്കും.

2. ഭക്ഷണം ഒഴിവാക്കുന്നത്

അമിതമായി ഭക്ഷണം കുറയ്ക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം മന്ദഗതിയിലാക്കും. ഇതിലൂടെ ശരീരം ഊർജ്ജം സൂക്ഷിച്ചു വെക്കാൻ തുടങ്ങുകയും വിശപ്പ് കൂട്ടുന്ന ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ചെയ്യും.

3. കലോറി കണക്കാക്കുന്നതിലെ അമിത ആശങ്ക

ഭക്ഷണത്തിന്റെ കലോറി മാത്രം നോക്കിയതുകൊണ്ട് ഭാരം കുറയില്ല. കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദത്തിന്റെ അളവ്, ഹോർമോണുകളുടെ പ്രവർത്തനം, ദഹനവ്യവസ്ഥ, കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം ശരീരഭാരത്തെ സ്വാധീനിക്കുന്നു.

4. ചില ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത്

പ്രത്യേക വൈദ്യനിർദ്ദേശമില്ലാതെ കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കരുത്. ഇത് ശരീരത്തിന് ആവശ്യമായ ഫൈബറും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും ദഹന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൃക്കയിൽ കല്ലിന്റെ ലക്ഷണം എങ്ങനെ തിരിച്ചറിയാം? വശങ്ങളിലെ വേദനയും മൂത്രത്തിലെ മാറ്റങ്ങളും; നിർബന്ധമായും അറിയേണ്ടത്
ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ നിങ്ങൾ 'സർവൈവൽ മോഡിലാണ്; മാനസികാരോഗ്യത്തെക്കുറിച്ച് അറിയേണ്ടത്