
ജനിച്ച് പതിനാറാം ആഴ്ചയാണ് നാദിയ്ക്ക് ഹൃദയത്തിന് തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഹൃദയരക്തധമനിക്കായിരുന്നു പ്രശ്നം. അന്ന് മുതല്‍ അവള്‍ മരുന്നുകളുടെയും ചികിത്സകളുടെയും ലോകത്താണ്. ഈ നാലാം വയസില്‍ ഇനി നടക്കാന്‍ പോകുന്നത് അവളുടെ 43-ാം ശസ്ത്രക്രിയ ആണ്.
ഏറ്റവും അവസാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം മകള്‍ക്ക് നല്ല മാറ്റമുണ്ടെന്ന് നാദിയയുടെ അമ്മ ക്രിസ്റ്റീന പറയുന്നു. അവളുടെ ആര്‍ട്ടറിയില്‍ ബലൂണ്‍ കുഴല്‍ ഘടിപ്പിക്കുന്ന ശസ്ത്രക്രിയയായിരുന്നു അത്. മകള്‍ക്ക് വേണ്ടി ധൈര്യമുളള മുഖമായി ഇരിക്കുക എന്നതാണ് തനിക്ക് ഏറ്റവും വെല്ലുവിളിയെന്നും ആ അമ്മ പറയുന്നു.
ചില ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെ കരയുമായിരുന്നു. മനസ്സില്‍ അടക്കി വെയ്ക്കാതെ എല്ലാം തുറന്നു സംസാരിക്കുമ്പോഴാണ് ഒരു ആശ്വാസം. അടുത്ത ശസ്ത്രക്രിയയിലൂടെ മകള്‍ സാധാരണ ജീവിതത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam