ഈ അഞ്ച് ശീലങ്ങൾ കരൾ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും...

Published : Feb 08, 2024, 10:08 AM ISTUpdated : Feb 08, 2024, 10:09 AM IST
ഈ അഞ്ച് ശീലങ്ങൾ കരൾ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും...

Synopsis

ചര്‍മ്മം അകാരണമായി ചൊറിയുന്നത്, വയറിന് വീക്കം, ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക, കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക,  വിളറിയ മലം, അമിത ക്ഷീണം,  പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും സൂചനയാകാം.

ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കരളിലെ അർബുദ്ദം അഥവാ ലിവര്‍ ക്യാന്‍സര്‍. ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതാണ് കരള്‍ ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണം. അതുപോലെ ചര്‍മ്മം അകാരണമായി ചൊറിയുന്നത്, വയറിന് വീക്കം, ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക, കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക, വിളറിയ മലം, അമിത ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക തുടങ്ങിയവയും സൂചനയാകാം. 

പല കാരണങ്ങള്‍ കൊണ്ടും ലിവര്‍ ക്യാന്‍സര്‍ ഉണ്ടാകാം. നിങ്ങളുടെ ചില മോശം ശീലങ്ങളും  കരൾ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം... 

1. മദ്യപാനം

അമിതമായി മദ്യപിക്കുന്നത് കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് കരൾ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കുക. 

2. പുകവലി

പുകവലിയും പുകയില ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗവും ലിവര്‍ ക്യാന്‍സറിനുള്ള സാധ്യതയെ കൂട്ടിയേക്കാം. പുകവലി ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിച്ചേക്കാം. അതിനാല്‍ പുകവലിയും ഉപേക്ഷിക്കുക. 

3. അമിത വണ്ണം

അമിത വണ്ണം ആരോഗ്യത്തിന് ഒട്ടും നന്നല്ല. അമിത വണ്ണവും ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. അമിത വണ്ണം മൂലം മറ്റ് പല രോഗങ്ങളുടെ സാധ്യതയും കൂടാം. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. 

4. മോശം ഭക്ഷണശീലം

മോശം ഭക്ഷണശീലമാണ് കരളിന്‍റെ ആരോഗ്യത്തെ മോശമാക്കുന്ന മറ്റൊരു പ്രധാന കാരണം. സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ചതും കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ ലിവര്‍ ക്യാന്‍സര്‍ സാധ്യത കൂട്ടും. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാം. 

5. ചില മരുന്നുകള്‍

മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും ചില മരുന്നുകളുടെ ഉപയോഗവും  ലിവര്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo


 

PREV
click me!

Recommended Stories

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം