മുളപ്പിച്ച പയർവർഗങ്ങൾ, സ്റ്റീൽ-കട്ട് ഓട്സ് എന്നിവ ദീർഘകാല ഊർജ്ജം നൽകാനുള്ള കഴിവിനും കുടലിന് അനുയോജ്യവുമായ ഭക്ഷണങ്ങളാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിനെ സംരക്ഷിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തിനായി സഹായിക്കുന്നു. വയറു വീർക്കുന്നതും ദഹനനാളത്തിന്റെ അസ്വസ്ഥതയും കുടലിന്റെ ആരോഗ്യത്തെയും ബാധിക്കാം. എന്നാൽ നെഞ്ചെരിച്ചിൽ, വയറു വീർക്കുക എന്നത് തടയാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഹെൽത്തി സ്‌നാക്‌സുകളെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി പറയുന്നു.
രണ്ട് വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾ ദിവസവും കഴിക്കുന്ന ഓരോ 1,000 കലോറിക്കും 14 ഗ്രാം ഫൈബർ കഴിക്കണം. 12 മാസത്തിനും 23 മാസത്തിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 19 ഗ്രാം ഫൈബർ നൽകണം. ആരോഗ്യകരമായ കുടലിന് നാരുകൾ ആവശ്യമാണെങ്കിലും, നാരുകൾ കൂടുതലുള്ള എല്ലാ ഭക്ഷണങ്ങളും വയറിന് എളുപ്പമല്ലെന്ന് ശ്രദ്ധിക്കപ്പെടുന്നു.
മത്തങ്ങ വിത്തുകൾ, തുളസി വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവ മികച്ച ഭക്ഷണങ്ങളാണ്. ക്രിസ്പിയും, നാരുകൾ കൂടുതലുള്ളതും, ദഹിക്കാൻ എളുപ്പമുള്ളതുമായ നട്‌സുകളിൽ വാൽനട്ട്, ഉ നിലക്കടല, നട്‌സ് അല്ലെങ്കിൽ മഖാന എന്നിവ ഉൾപ്പെടുന്നു.
മുളപ്പിച്ച പയർവർഗങ്ങൾ, സ്റ്റീൽ-കട്ട് ഓട്സ് എന്നിവ ദീർഘകാല ഊർജ്ജം നൽകാനുള്ള കഴിവിനും കുടലിന് അനുയോജ്യവുമായ ഭക്ഷണങ്ങളാണ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിനെ സംരക്ഷിക്കും. വേവിച്ച കാരറ്റ്, ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, കിവിഫ്രൂട്ട്, ഓറഞ്ച്, വാഴപ്പഴം, പപ്പായ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ഭക്ഷണങ്ങൾ ദഹനം നിയന്ത്രിക്കാൻ സഹായിക്കുകയും സാധാരണ വയറു വീർക്കുന്ന ഘടകങ്ങൾ ഒഴിവാക്കുകയും ചെയ്യും.


