ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാം

By Web TeamFirst Published May 17, 2019, 6:31 PM IST
Highlights

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിൽ കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും.ഹൃദ്രോ​ഗം, പക്ഷാഘാതം ഈ രണ്ട് അസുഖങ്ങളും ഉണ്ടാകുന്നതിന് പ്രധാന കാരണം രക്തസമ്മർദ്ദമാണെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. 

ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കുന്ന ഒരു കാരണത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരീരത്തില്‍ സിങ്കിന്റെ അളവില്‍ വരുന്ന കുറവാണ് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഒരു കാരണമായി പറയുന്നത്. നമുക്കറിയാം, വൃക്കയാണ് ശരീരത്തിലെത്തുന്ന സോഡിയത്തെ (ഉപ്പ്) വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നത്. 

അമിതമാകുന്ന സോഡിയത്തെ മൂത്രത്തിലൂടെയാണ് വൃക്ക പുറന്തള്ളുന്നത്. എന്നാല്‍ സിങ്കിന്റെ അളവ് കുറയുമ്പോള്‍ മൂത്രത്തിലൂടെ പുറന്തള്ളുന്ന സോഡിയത്തിന്റെ അളവ് കുറയുന്നു. ഇത് രക്തസമ്മര്‍ദ്ദം ഉയരുന്നതിന് ഇടയാക്കുന്നുവെന്നാണ് പഠനം പറയുന്നത്. 

ഹൃദ്രോ​ഗം, പക്ഷാഘാതം ഈ രണ്ട് അസുഖങ്ങളും ഉണ്ടാകുന്നതിന് പ്രധാന കാരണം രക്തസമ്മർദ്ദമാണെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഉപ്പ് ഒഴിവാക്കുക...

ഉപ്പ് അമിതമായാൽ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാവുക. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ടിന്നിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലും പായ്ക്കറ്റ് ഫുഡുകളിലും ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിക്കാതിരിക്കുന്നതാകും നല്ലത്. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കുക. അത് പോലെ തന്നെ നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേർക്കാതെ കുടിക്കുക.ഉപ്പ് അധികം കഴിച്ചാൽ രക്തസമ്മർദ്ദം കൂടാൻ സാധ്യത കൂടുതലാണ്.

മദ്യപാനം ഒഴിവാക്കുക...

മദ്യപാനം ഒഴിവാക്കിയാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും. മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ മദ്യപിക്കുന്നത് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയോട് വല്ലാത്ത ആസക്തിയുണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. യുഎസിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

വ്യായാമം ചെയ്യുക...

ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. രാവിലെ പതിനഞ്ച് മിനിറ്റും വെെകിട്ട് പതിനഞ്ച് മിനിറ്റും നടത്തമോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.പതിവായി വ്യായാമം ചെയ്താൽ  ശരീരഭാരം കുറയുക മാത്രമല്ല രക്തസമ്മർദ്ദവും നിയന്ത്രിക്കാം.

പുകവലി പാടില്ല...

പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായുള്ള പുകവലി ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടുന്നതിനും കാരണമാകുന്നു. 

ടെൻഷൻ ഒഴിവാക്കാം...

ടെൻഷനുണ്ടായാൽ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. യോ​ഗ ചെയ്തോ, വ്യായാമങ്ങൾ ചെയ്തോ ടെൻഷൻ ഒഴിവാക്കാവുന്നതാണ്. യോ​ഗ പതിവായി ചെയ്യുന്നത് മനസിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്നു. 


 

click me!