ശ്രദ്ധിക്കൂ, ഈ ആറ് ശീലങ്ങൾ ക്യാൻസറിന് കാരണമാകാം...

Published : Jan 31, 2024, 12:01 PM ISTUpdated : Jan 31, 2024, 12:09 PM IST
ശ്രദ്ധിക്കൂ, ഈ ആറ് ശീലങ്ങൾ ക്യാൻസറിന് കാരണമാകാം...

Synopsis

മാറിയ ജീവിത ശൈലിയാണ് ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണം.  ക്യാൻസറിയേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ ചില ശീലങ്ങളെ പരിശോധിക്കാം... 

ക്യാന്‍സര്‍ ഇന്ന് എല്ലാവരും ഭയക്കുന്ന ഒരു രോഗമായി മാറിയിരിക്കുന്നു. മാറിയ ജീവിത ശൈലിയാണ് ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണം. ക്യാൻസറിയേക്ക് നയിച്ചേക്കാവുന്ന നിങ്ങളുടെ ചില ശീലങ്ങളെ പരിശോധിക്കാം... 

ഒന്ന്... 

ഉദാസീനമായ ജീവിതശൈലിയാണ് ആദ്യമായി നിങ്ങള്‍ മാറ്റേണ്ടത്. ഇത് ക്യാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങളെയും വിളിച്ചുവരുത്തും. ദൈനംദിന ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ക്യാൻസർ പ്രതിരോധിക്കാന്‍ സഹായിക്കും. 

രണ്ട്... 

ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്ന ശീലവും ഒഴിവാക്കുക. കാരണം ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ സ്കിൻ ക്യാൻസർ സാധ്യത വർധിക്കാന്‍ കാരണമാകും. അതിനാല്‍ പുറത്തിയേക്ക് പോകുമ്പോള്‍ സൺസ്‌ക്രീൻ ഉപയോഗിക്കുക, സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുക എന്നിവ ശീലമാക്കുന്നത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിച്ചേക്കാം. 

മൂന്ന്... 

ആരോഗ്യകരമല്ലാത്ത അഥവാ മോശം ഭക്ഷണശീലമാണ് ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്ന മറ്റൊരു ശീലം. അതിനാല്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

നാല്... 

അമിത മദ്യപാനവും ക്യാന്‍സര്‍ സാധ്യതയെ കൂട്ടുന്ന ഒരു ശീലമാണ്. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക. കരളിന്‍റെ ആരോഗ്യത്തെയും അത് ബാധിക്കും. 

അഞ്ച്... 

അമിതമായ പുകവലിയാണ് മാറ്റേണ്ട മറ്റൊരു ശീലം. അമിതമായി പുകവലിക്കുന്നത് ശ്വാസകോശാര്‍ബുദ്ദം, തൊണ്ടയിലെ ക്യാന്‍സര്‍ തുടങ്ങിയവയുടെ സാധ്യതയെ കൂട്ടാം. 

ആറ്... 

പതിവ് ആരോഗ്യ പരിശോധനകളും സ്ക്രീനിംഗുകളും അവഗണിക്കുന്നത് രോഗ നിര്‍ണയം വൈകിയേക്കാം. പ്രായവും അപകടസാധ്യത ഘടകങ്ങളും അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ പതിവ് സ്ക്രീനിംഗുകൾ നടത്തുന്നത് ക്യാന്‍സറിനെ തുടക്കത്തിലെ കണ്ടെത്താന്‍ സഹായിക്കും.  

Also read: ഉയർന്ന രക്തസമ്മർദ്ദം വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ? ഡോക്ടര്‍ പറയുന്നു...

youtubevideo


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭക്ഷണം കഴിച്ചതിന് ശേഷം വയറ് വീർക്കൽ തടയാൻ ചെയ്യേണ്ട 6 കാര്യങ്ങൾ
ഈ അപകടസൂചനകള്‍ യൂറിക് ആസിഡ് കൂടിയതിന്‍റെയാവാം