Health Tips: രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Mar 18, 2025, 08:44 AM ISTUpdated : Mar 18, 2025, 08:45 AM IST
Health Tips: രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

​രോഗ പ്രതിരോധശേഷ കൂട്ടാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നത്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. അതിനാല്‍ ഓറഞ്ച്, പപ്പായ, നാരങ്ങ, നെല്ലിക്ക, ആപ്പിള്‍, പേരയ്ക്ക, മാതളം, കിവി, മുട്ട, ചീര എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

2. സുഗന്ധവ്യജ്ഞങ്ങള്‍

മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യജ്ഞങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

3. വെള്ളം 

ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന്  വെള്ളം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ദിവസവും വെള്ളം ധാരാളം കുടിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം ധാരാളം കുടിക്കാം. 

4. തൈര് 

തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍  പ്രോബയോട്ടിക് ബാക്റ്റീരിയകള്‍ ഉണ്ടാകും. ഇവ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പ്രതിരോധശേഷിക്കും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

5. വിറ്റാമിൻ ഡി

വിറ്റാമിൻ ഡി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.  വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ ഇടയ്ക്കിടെ അണുബാധകളും രോഗങ്ങളും ഉണ്ടാകാം. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ മത്സ്യം (സാൽമൺ പോലുള്ളവ), കൂൺ, പാലുൽപ്പന്നങ്ങൾ, മുട്ടയുടെ  മഞ്ഞക്കരു തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

6. പുറത്തുനിന്നുള്ള ഭക്ഷണം വേണ്ട

പുറത്തുനിന്ന്  ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കടകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകാം. കടകളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളും മറ്റും ചെറുചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍, ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

PREV
click me!

Recommended Stories

സൗന്ദര്യത്തിന് ഒരു ലഡ്ഡു; തിളങ്ങുന്ന ചർമ്മത്തിനായി ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു
ഇളം ചൂടുള്ള വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം