പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. 

വണ്ണം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പോഷകങ്ങള്‍ ലഭിക്കാനായി കൃത്യമായ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വണ്ണം കുറയ്ക്കാനായി കുടിക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഗ്രീന്‍ ടീ 

ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. കലോറി കുറഞ്ഞ പാനീയം കൂടിയാണ് ഗ്രീന്‍ ടീ.

2. നാരങ്ങാ വെള്ളം- തേന്‍

നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേര്‍ത്ത് കുടിക്കാം. 

3. ഇഞ്ചി ചായ

ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും അതുപോലെ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും. 

4. ജീരക വെള്ളം

ജീരക വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും. ജീരകം ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

youtubevideo