കൊളസ്ട്രോള്‍ കുറയ്ക്കാൻ പതിവായി രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

Published : Jan 30, 2024, 11:06 AM ISTUpdated : Jan 30, 2024, 03:06 PM IST
കൊളസ്ട്രോള്‍ കുറയ്ക്കാൻ പതിവായി രാവിലെ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...

Synopsis

മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും മാറ്റി, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും.  

ചീത്ത കൊളസ്ട്രോളാണോ നിങ്ങളുടെ വില്ലന്‍? മോശം ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും മാറ്റി, ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും.  കൊളസ്ട്രോള്‍ കുറയ്ക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞ് വെറും വയറ്റില്‍ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്... 

പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫ്ലാക്സ് സീഡ്, ചിയാ സീഡ്, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ രാവിലെ കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാൻ ഗുണം ചെയ്യും. 

നാല്... 

പ്രഭാത ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം, പ്രോസസിഡ് ഭക്ഷണങ്ങള്‍, മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒരിക്കലും ഉള്‍പ്പെടുത്തരുത്. 

അഞ്ച്... 

രാവിലെ വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുവാനുളള പ്രധാന മര്‍ഗമാണ്. ദിവസവും 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക. ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വണ്ണം കുറയ്ക്കാനും ഇത് സഹായിക്കും. 

ആറ്... 

രാവിലെ ഗ്രീന്‍ ടീ കുടിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ ഗുണം ചെയ്യുന്നത്. 

ഏഴ്... 

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. അമിത സ്ട്രെസും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. 

എട്ട്... 

ദിവസവും രാവിലെ കൊളസ്ട്രോള്‍ നില ചെക്ക് ചെയ്യുന്നതും ശീലമാക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ രാവിലെ വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിക്കൂ...

youtubevideo


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം