
കൊറോണുമായി ബന്ധപ്പെട്ട് ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. രോഗം ഭേദമായവരുടെ ആന്റിബോഡി കൊണ്ടുള്ള ചികിത്സ 100 % ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍. കൊറോണ ബാധിച്ച് രക്ഷപ്പെട്ടവരിൽ നിന്നെടുത്ത ആന്റിബോഡി രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചായിരുന്നു പരീക്ഷണം നടത്തിയത്.
കൊവിഡ് 19ൽ നിന്ന് രക്ഷപ്പെട്ടവരുടെ രക്തത്തിൽ നിന്ന് എടുത്ത ആന്റിബോഡികളുടെ ഒരു ഡോസാണ് ജീവൻ രക്ഷിക്കുന്നതായി കാണപ്പെട്ടു. രോഗലക്ഷണങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും ഓക്സിജന്റെ അളവ് മെച്ചപ്പെടുത്താനും ആന്റിബോഡികൾക്ക് കഴിഞ്ഞുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ചൈനയിലെ മൂന്ന് ആശുപത്രികളിലാണ് “പൈലറ്റ് പഠനം” നടത്തിയത്, അതിന്റെ പ്രാഥമിക കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് പിഎഎഎസ് ജേണലിൽ പ്രസിദ്ധീകരിച്ചു. രോഗം വന്ന് ഭേദമായവരിൽ നിന്നെടുക്കുന്ന ഇമ്യൂണ്‍ ആന്റിബോഡീസ്, രോഗമുള്ളവരില്‍ കുത്തിവയ്ക്കുന്ന രീതിയെയാണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി എന്ന് പറയുന്നത്.
മുൻകാലങ്ങളിൽ, പോളിയോ, മീസിൽസ്, മംപ്സ്, ഇൻഫ്ലുവൻസ എന്നിവയ്ക്കുള്ള ചികിത്സയായി തെറാപ്പി ഉപയോഗിച്ചിരുന്നു. ഈ രീതി മറ്റ് ചികിത്സാരീതികളേക്കാൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. നിലവില്‍ കൊറോണാവൈറസിനെതിരെ പ്രതിരോധകുത്തിവയ്പ്പ് സാധ്യമല്ലാത്തതിനാല്‍, കോണ്‍വാലസന്റ് പ്ലാസ്മാ തെറാപി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam