ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം നാട്ടില്‍; മാധ്യമങ്ങള്‍ക്ക് മുഖം തരാതെ ഇര്‍ഫാന്‍

Published : Mar 10, 2019, 02:07 PM ISTUpdated : Mar 10, 2019, 02:20 PM IST
ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം നാട്ടില്‍; മാധ്യമങ്ങള്‍ക്ക് മുഖം തരാതെ ഇര്‍ഫാന്‍

Synopsis

ടിഗ്മന്‍സുവിന്റെ 'ഹിന്ദി മീഡിയം' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനായി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ്വരോഗമാണെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കിയത്. പിന്നീട് 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' ആണെന്ന് സ്ഥിരീകകരിക്കുകയായിരുന്നു

ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരികെ നാട്ടിലെത്തി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. മുംബൈയിലെ വിമാനത്താവളത്തില്‍ ഇന്നലെയാണ് ഇര്‍ഫാന്‍ വന്നിറങ്ങിയത്. 

മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു താരം. കഴിഞ്ഞ എട്ട് മാസമായി ലണ്ടനില്‍ ക്യാന്‍സറിനുള്ള ചികിത്സയിലായിരുന്നു ഇര്‍ഫാന്‍. 

ഇതിനിടെ ഒരു തവണ മാത്രമാണ് താരം ഇന്ത്യയിലേക്ക് വന്നത്. ആ ദിവസങ്ങളിലും അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. അതേസമയം ഇര്‍ഫാര്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ട് ഉടന്‍ തുടങ്ങാമെന്ന് അദ്ദേഹം അറിയിച്ചതായും സംവിധായകന്‍ ടിഗ്മന്‍സു ദുലിയ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. 

ടിഗ്മന്‍സുവിന്റെ 'ഹിന്ദി മീഡിയം' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനായി തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തനിക്ക് അപൂര്‍വ്വരോഗമാണെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കിയത്. പിന്നീട് 'ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍' ആണെന്ന് സ്ഥിരീകകരിക്കുകയായിരുന്നു. മാസങ്ങള്‍ക്കകം ലണ്ടനിലേക്ക് ചികിത്സയ്ക്കായി തിരിക്കുകയും ചെയ്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ