Health Tips : എല്ലുകളെ ആരോ​ഗ്യത്തോടെ നിലനിർത്താം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

Published : Nov 23, 2023, 08:22 AM ISTUpdated : Nov 23, 2023, 08:28 AM IST
Health Tips :   എല്ലുകളെ ആരോ​ഗ്യത്തോടെ നിലനിർത്താം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ

Synopsis

നെയ്യ് കഴിക്കുന്നത് അസ്ഥികളെയും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തും. വിറ്റാമിനുകളും പ്രോട്ടീനുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

എല്ലുകൾ ആരോ​ഗ്യത്തോടെ നിലനിർത്തുന്നതിന് പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. അസ്ഥികളെ ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം മാത്രമല്ല വേണ്ടത്. വിറ്റാമിൻ ഡി, വിറ്റാമിൻ കെ, വിറ്റാമിൻ എ, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. എല്ലുകൾക്കായി കഴിക്കാം ഈ ‍ഭ​ക്ഷണങ്ങൾ...

ഒന്ന്...

എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഇലക്കറികൾ. പോഷകസാന്ദ്രതയുള്ള ചീരയിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

രണ്ട്...

കാൽസ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവ ബദാമിൽ ധാരാളമുണ്ട്. അസ്ഥികളുടെ വളർച്ചയ്ക്കും ഹൃദയാരോഗ്യം നിലനിർത്തും ബദാം സഹായകമാണ്.   

മൂന്ന്...

അസ്ഥി രൂപപ്പെടുന്നതിലും രക്തം കട്ടപിടിക്കുന്നത് തടയുന്നതിലും വിറ്റാമിൻ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വെണ്ടയ്ക്ക പോലുള്ള വിറ്റാമിൻ കെ യുടെ നല്ല ഉറവിടം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താനും ഒടിവുകൾ തടയാനും സഹായിക്കും.

നാല്...

സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

നെയ്യ് കഴിക്കുന്നത് അസ്ഥികളെയും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തും. വിറ്റാമിനുകളും പ്രോട്ടീനുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

ആറ്...

അസ്ഥികളുടെ സാന്ദ്രതയും ആരോഗ്യവും നിലനിർത്തുന്നതിൽ പ്രധാന ഘടകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് റാഗി. ഇത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

മഞ്ഞുകാലത്ത് ന്യുമോണിയ പിടിപെടാതെ നോക്കാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ