ന്യുമോണിയ ഒന്നോ രണ്ടോ ശ്വാസകോശങ്ങളിലെ വായു സഞ്ചികളിൽ വീക്കം ഉണ്ടാക്കുകയും രോഗപ്രതിരോധ ശേഷി ദുർബലമായവരിലും പ്രായമായവരിലും കുട്ടികളിലും ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും. ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ ഫംഗസുകൾ എന്നിവ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

തണുപ്പ് കാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. തുമ്മലും പനിയും ജലദോഷവുമാണ് പ്രധാനമാണ് ബാധിക്കുന്നത്. തണുപ്പ് കാലത്ത് ന്യുമോണിയ കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നു. സി‌ഒ‌പി‌ഡി, ആസ്ത്മ, കുറഞ്ഞ പ്രതിരോധശേഷിയുള്ളവർ, പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾ ഉള്ളവരിൽ രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ തണുപ്പ് കാലത്ത് കൂടുതൽ ജാ​ഗ്രത പാലിക്കണം.

ന്യുമോണിയ ഒന്നോ രണ്ടോ ശ്വാസകോശങ്ങളിലെ വായു സഞ്ചികളിൽ വീക്കം ഉണ്ടാക്കുകയും രോഗപ്രതിരോധ ശേഷി ദുർബലമായവരിലും പ്രായമായവരിലും കുട്ടികളിലും ഗുരുതരമായ സങ്കീർണതകൾക്കും കാരണമാകും. ബാക്ടീരിയ, വൈറസുകൾ അല്ലെങ്കിൽ ഫംഗസുകൾ എന്നിവ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

' ന്യുമോണിയ ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗമാണ്. അത് ആരെയും ബാധിക്കാം. സ്ട്രെസ്, മോശം ഭക്ഷണക്രമം, ഉറക്കക്കുറവ് എന്നിവയെല്ലാം ശരീര പ്രതിരോധത്തെ ദുർബലപ്പെടുത്തുകയും ന്യുമോണിയ രോ​ഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു...' - ബാംഗ്ലൂരിലെ സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ഡോ. അഞ്ജലി ആർ നാഥ് പറയുന്നു.

മാരകമായ സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യസമയത്ത് ന്യുമോണിയ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്. മഞ്ഞുകാലത്ത് നെഞ്ചിൽ അസ്വസ്ഥത, ചുമ, തളർച്ച, വിറയൽ, പനി, ഛർദ്ദി എന്നിവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം.

ഒന്നോ രണ്ടോ ശ്വാസകോശങ്ങളിലെ വായു സഞ്ചികൾ വീർക്കുന്ന അണുബാധയെ ന്യുമോണിയ എന്ന് വിളിക്കുന്നു. ഈ അവസ്ഥ സാധാരണയായി കുട്ടികളെയും മുതിർന്നവരെയും ബാധിക്കാം. നെഞ്ചിലെ അസ്വസ്ഥത, ചുമ, കഫം, അലസത, വിയർപ്പ്, വിറയൽ, പനി തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവ ശരിയായ സമയത്ത് ചികിത്സിക്കാത്തത് ശ്വാസകോശത്തിൽ സങ്കീർണതകൾക്ക് കാരണമാകുമെന്നും വിദ​​ഗ്ധർ പറയുന്നു. 

അണുബാധ ശ്വാസകോശത്തിലെ വായു സഞ്ചികളിൽ വീക്കം ഉണ്ടാക്കുകയും കഫം, പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന എന്നിവയ്‌ക്കൊപ്പം ചുമയ്‌ക്ക് കാരണമാകുകയും ചെയ്യുന്നു. ന്യുമോണിയ സാധ്യത കുറയ്ക്കുന്നതിന് പതിവായി കൈ കഴുകുന്നതും അസുഖമുള്ള ആളുമായി സമ്പർക്കങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ സീസണൽ പഴങ്ങൾ, പ്രോബയോട്ടിക്സ് എന്നിവ ഉൾപ്പെടുത്തുക. ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിന് വ്യായാമവും ശ്വസന വ്യായാമങ്ങളും ചെയ്യുക.

ഫ്ളാക്സ് സീഡ് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ പലതാണ്

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews