വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പച്ചക്കറി ഉൾപ്പെടുത്താൻ മറക്കരുത്

Published : Feb 06, 2024, 07:17 PM IST
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പച്ചക്കറി ഉൾപ്പെടുത്താൻ മറക്കരുത്

Synopsis

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഫെെബർ. ബ്രൊക്കോളിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണവും അമിതഭക്ഷണവും കഴിക്കുന്നത് തടയാൻ ബ്രൊക്കോളി സഹായിക്കും.  

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഭാരം കുറയ്ക്കുന്നതിന് ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പച്ചക്കറിയാണ് ബ്രൊക്കോളി. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൻ സമ്പന്നമായ ബ്രൊക്കോളിയിൽ കലോറി വളരെ കുറവാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഫെെബർ. ബ്രൊക്കോളിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണവും അമിതഭക്ഷണവും കഴിക്കുന്നത് തടയാൻ ബ്രൊക്കോളി സഹായിക്കും.

ബ്രൊക്കോളിയിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.  ഇത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. ബ്രോക്കോളി ഇൻഡോൾ-3-കാർബിനോൾ എന്ന സംയുക്തം ഉള്ളതിനാൽ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു.

ബ്രൊക്കോളിയിൽ ഉയർന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വിശപ്പ് നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കുന്നതിനും ബ്രൊക്കോളി സഹായിക്കുന്നു.

ബ്രൊക്കോളിയിലെ ഇൻഡോൾ-3-കാർബിനോൾ പോലുള്ള സംയുക്തങ്ങൾ ഈസ്ട്രജൻ്റെ അളവ് നിയന്ത്രിക്കുന്നതിൽ പങ്കുവഹിച്ചേക്കാം. പ്രത്യേകിച്ച് സ്ത്രീകളിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ്.

 

കാൻസറിനെ പ്രതിരോധിക്കുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായ ഗുണങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ബ്രൊക്കോളി പലരീതിയിൽ ഉപയോ​ഗിക്കാം. ബ്രൊക്കോളി സൂപ്പാലോ അല്ലാതെയോ കഴിക്കാവുന്നതാണ്. 

വേവിച്ച ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ശരീരത്തിലെ കൊളസ്‌ട്രോൾ ലെവൽ കുറച്ച് ഹൃദയത്തിനും രക്തധമനികൾക്കും രോഗങ്ങൾ വരാനുള്ള സാധ്യത ബ്രൊക്കോളി കുറയ്ക്കുമെന്നാണ് ന്യൂട്രിഷൻ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നു.

മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍