മനസിന്റെ സ്വസ്ഥതയ്ക്കും സന്തോഷത്തിനും വേണ്ടി ആദ്യം ചെയ്യേണ്ടത്...

Web Desk   | others
Published : Jul 30, 2020, 11:03 PM ISTUpdated : Jul 30, 2020, 11:05 PM IST
മനസിന്റെ സ്വസ്ഥതയ്ക്കും സന്തോഷത്തിനും വേണ്ടി ആദ്യം ചെയ്യേണ്ടത്...

Synopsis

ഉറക്കമില്ലായ്മയും മാനസിക പ്രശ്‌നങ്ങളും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒന്നുകില്‍ മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ ഉറക്കമില്ലായ്മ കാണുന്നു, അതല്ലെങ്കില്‍ ഉറക്കമില്ലാത്തവരില്‍ മാനസിക പ്രശ്‌നങ്ങള്‍ കാണുന്നു. ഏതായാലും രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നത് സത്യം

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം തീര്‍ത്തും രണ്ടാണ് എന്ന സങ്കല്‍പമാണ് പൊതുവില്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ എപ്പോഴും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് വസ്തുത. 

ഭക്ഷണരീതി, ഉറക്കം, വ്യായാമം, മറ്റ് ജീവിതരീതികൾ എന്നിവയെല്ലാം പ്രത്യക്ഷമായി ശരീരത്തിന്റെ ആരോഗ്യത്തേയും പരോക്ഷമായി മനസിന്റെ ആരോഗ്യത്തേയും നിര്‍ണ്ണയിക്കുന്നു. ഇക്കൂട്ടത്തില്‍ മാനസികാരോഗ്യത്തിനായി ഏറ്റവുമാദ്യം ഉറപ്പിക്കേണ്ടത് സുഖകരമായ ഉറക്കം തന്നെയാണ്. 

ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഒരാള്‍ രാത്രിയില്‍ ഉറങ്ങേണ്ടത്. അത് വളരെ സ്വസ്ഥമായും ആഴത്തിലുമുള്ളതുമായിരിക്കണം. അല്ലാത്ത പക്ഷം വീണ്ടും അതില്‍ നിന്ന് പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും. വിശപ്പ് നഷ്ടപ്പെടുന്ന അവസ്ഥ, അനാരോഗ്യകരമായി വണ്ണം കൂടുന്നത്, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തത്, ഉന്മേഷക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തലവേദന എന്നുതുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഉറക്കമില്ലായ്മ മൂലം ഉണ്ടാകുന്നത്. ടൈപ്പ്- 2 പ്രമേഹം, ഹൃദ്രോഗം എന്നിവയിലേക്കും ചില സന്ദര്‍ഭങ്ങളില്‍ ഉറക്കമില്ലായ്മ വ്യക്തികളെ നയിക്കാറുണ്ട്. 

സാധാരണഗതിയില്‍ പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലുമൊരു സംഭവത്തിന്റെയോ, ഷോക്കിന്റെയോ എല്ലാം ചുവട് പിടിച്ചാണ് ഉറക്കം നഷ്ടമാകുന്ന സാഹചര്യമുണ്ടാകാറ്. ഇത് പിന്നീട് പതിവാകുന്നു. അതല്ലാതെ, മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരിലും ഉറക്കക്കുറവ് കാണാറുണ്ട്. 

ഉറക്കമില്ലായ്മയും മാനസിക പ്രശ്‌നങ്ങളും തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒന്നുകില്‍ മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ ഉറക്കമില്ലായ്മ കാണുന്നു, അതല്ലെങ്കില്‍ ഉറക്കമില്ലാത്തവരില്‍ മാനസിക പ്രശ്‌നങ്ങള്‍ കാണുന്നു. ഏതായാലും രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നത് സത്യം. 

അതിനാല്‍ തന്നെ, ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യത്തെയും അതുപോലെ ആഴത്തിലുള്ള ഉറക്കം ലഭിക്കാത്ത സാഹചര്യത്തേയും പതിവാക്കി കൊണ്ടുനടക്കരുത്. അത് ശരീരത്തിനെന്ന പോലെ മനസിനും അപകടം വരുത്തുമെന്ന് മനസിലാക്കുക. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു ഡോക്ടറെ കണ്ട് വിശദീകരിച്ച് ആവശ്യമായ നിര്‍ദേശങ്ങളോ, മരുന്നുകളോ കഴിക്കാവുന്നതാണ്. തുടര്‍ന്ന് വ്യായാമവും 'ബാലന്‍സ്ഡ്' ആയ ഡയറ്റും ശീലിക്കുക. 

Also Read:- രാത്രി നന്നായി ഉറങ്ങാന്‍ ചെയ്യാം ഈ ഏഴ് കാര്യങ്ങള്‍...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ