African swine fever : ആഫ്രിക്കൻ സൈൻ ഫീവറിനെ പേടിക്കണമോ? കൂടുതലറിയാം

Published : Jul 15, 2023, 09:47 PM IST
African swine fever :  ആഫ്രിക്കൻ സൈൻ ഫീവറിനെ പേടിക്കണമോ? കൂടുതലറിയാം

Synopsis

രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.  

വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്ത് പന്നികളിൽ ആഫ്രിക്കൻ സൈൻ ഫീവർ സ്ഥിരീകരിച്ചു. മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. പന്നികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. 

ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ രോഗബാധ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കിഴക്കൻ അസമിലെ ദിബ്രുഗഡ്, ടിൻസുകിയ ജില്ലകളിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആഫ്രിക്കൻ പന്നിപ്പനി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ആഫ്രിക്കൻ സ്വൈൻഫീവർ? (African Swine Fever)

ആഫ്രിക്കൻ സ്വൈൻ ഫീവർ പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖമല്ല. പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്ന വൈറസ് രോഗമാണിത്. മറ്റ് പന്നികളിലേക്ക് അതിവേഗം പടരുമെന്നതാണ് ഇതിന്റെ ഭീഷണി. വളർത്തുപന്നികളെയും കാട്ടുപന്നികളെയും മുള്ളൻപന്നികളെയും രോഗം ബാധിക്കും.

കാട്ടുപന്നികളെ അപേക്ഷിച്ച് നാടൻ പന്നികളിലും സങ്കരയിനങ്ങളിലും രോഗസാധ്യത ഉയർന്നതാണ്. രോഗകാരിയായ വൈറസിന്റെ സംഭരണികൾ ആയാണ് ആഫ്രിക്കൻ കാട്ടുപന്നികൾ അറിയപ്പെടുന്നത്. വൈറസിന്റെ നിലനില്പിനും വ്യാപനത്തിനുമെല്ലാം വലിയ പങ്കുവഹിക്കുന്ന ഇവയിൽ ഈ വൈറസ് രോഗമുണ്ടാക്കാറില്ല.

രോഗവാഹകരോ രോഗബാധിതരോ ആയ പന്നികളുമായും അവയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.

കാസർകോട് വളർത്തു പന്നികളിൽ ആഫ്രിക്കൻ സൈൻ ഫീവർ സ്ഥിരീകരിച്ചു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം