ആര്‍ടിപിസിആര്‍ പരാജയപ്പെടുമ്പോള്‍ കൊവിഡ് നിര്‍ണയത്തിന് സിടി സ്‌കാന്‍?

By Web TeamFirst Published May 3, 2021, 7:20 PM IST
Highlights

കൊവിഡ് ബാധിച്ച് അത് ന്യുമോണിയയിലേക്ക് കടക്കുകയും ശ്വാസകോശത്തില്‍ അതിന്റെ പ്രകടമായ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്ന രോഗികളില്‍ സിടി സ്‌കാനിലൂടെ ഇത് ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ആര്‍ടിപിസിആര്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം സിടി സ്‌കാനിനെ ആശ്രയിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ സിടി സ്‌കാന്‍ കൊവിഡ് നിര്‍ണയത്തില്‍ എത്രത്തോളം ഫലപ്രദമാണ്?
 

ജനിതകവ്യതിയാനം സംഭവിച്ച കൊവിഡ് വൈറസുകളില്‍ ചിലതിനെ ആര്‍ടിപിസിആര്‍ പരിശോധന മുഖാന്തരം കണ്ടെത്താന്‍ സാധിക്കില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ട്. ആരോഗ്യവിദഗ്ധരും ഇക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ സിടി സ്‌കാനിനെ രോഗനിര്‍ണയത്തിനായി വ്യാപകമായി ആശ്രയിക്കുന്ന സാഹചര്യം നിലവിലുണ്ട്.

കൊവിഡ് ബാധിച്ച് അത് ന്യുമോണിയയിലേക്ക് കടക്കുകയും ശ്വാസകോശത്തില്‍ അതിന്റെ പ്രകടമായ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്ന രോഗികളില്‍ സിടി സ്‌കാനിലൂടെ ഇത് ഉറപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ആര്‍ടിപിസിആര്‍ പരാജയപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം സിടി സ്‌കാനിനെ ആശ്രയിക്കേണ്ടതുണ്ടോ? അല്ലെങ്കില്‍ സിടി സ്‌കാന്‍ കൊവിഡ് നിര്‍ണയത്തില്‍ എത്രത്തോളം ഫലപ്രദമാണ്? 
 
ഈ വിഷയത്തില്‍ പ്രതികരണം നല്‍കുകയാണ് ദില്ലി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൃത്യമായ ഫലം വരാതിരിക്കുന്നത് പോലെ തന്നെ സിടി സ്‌കാനും പൂര്‍ണമായി ഫലപ്രദമാണെന്ന് പറയാനാകില്ലെന്നാണ് ഡോ.രണ്‍ദീപ് ഗുലേരിയ അറിയിക്കുന്നത്. അതിനാല്‍ തന്നെ നിലവില്‍ ആളുകള്‍ വ്യാപകമായി സിടി സ്‌കാനിനെ ആശ്രയിക്കുന്നത് നിര്‍ത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു. 

'കൊവിഡിന്റെ ആദ്യഘട്ടത്തിലാണെങ്കില്‍ സിടി സ്‌കാന്‍ ചെയ്തിട്ട് ഫലമില്ല. രോഗം അതിലൂടെ കണ്ടെത്താന്‍ സാധിക്കില്ല. അതുപോലെ തന്നെ ലക്ഷണങ്ങളില്ലാതെ രോഗം ബാധിക്കപ്പെട്ടവര്‍, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍, തീവ്രത കുറഞ്ഞ രീതിയില്‍ രോഗം ബാധിക്കപ്പെട്ടവര്‍ എന്നിവരിലൊന്നും സിടി സ്‌കാന്‍ രോഗനിര്‍ണയത്തിന് പ്രയോജനപ്പെടുകയില്ല. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സിടി സ്‌കാന്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്...'- ഡോ. രണ്‍ദീപ് ഗുലേരിയ പറയുന്നു. 

ആര്‍ടിപിസിആര്‍ പരിശോധന പോലെ തന്നെ രക്ത പരിശോധനയിലും ഫലത്തില്‍ കൃത്യതക്കുറവ് ഉണ്ടാകാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അത്ര ഗൗരവമല്ലാത്ത രീതിയില്‍ രോഗം ബാധിക്കപ്പെട്ടവര്‍ക്ക് ഒരു മരുന്നിന്റെയും ആവശ്യമില്ലെന്നും അനാവശ്യമായി മരുന്നുകള്‍ കഴിക്കുന്നത് ആരോഗ്യാവസ്ഥ കൂടുതല്‍ മോശമാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറയുന്നു. 

Also Read:- കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍...

click me!