വായു മലിനീകരണം ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

Published : Nov 01, 2023, 02:57 PM ISTUpdated : Nov 01, 2023, 03:00 PM IST
 വായു മലിനീകരണം ഈ രോ​ഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം

Synopsis

അന്തരീക്ഷ മലിനീകരണവും പാർക്കിൻസൺസ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ലെന്നും പ്രദേശങ്ങൾക്കനുസരിച്ച് അതിന്റെ ശക്തിയിൽ വ്യത്യാസമുണ്ടെന്നും ഗവേഷകർ പറയുന്നു. ന്യൂറോളജി ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

വായു മലിനീകരണം പാർക്കിൻസൺസ് രോഗത്തിനുള്ള സാധ്യത 56 ശതമാനം വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. മിതമായ അളവിലുള്ള സൂക്ഷ്മ കണിക മലിനീകരണം പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത 56 ശതമാനം വർദ്ധിപ്പിക്കുന്നതായി യുഎസിലെ പുതിയ ഗവേഷണം കണ്ടെത്തി.

സൂക്ഷ്മ കണികാ പദാർത്ഥം അല്ലെങ്കിൽ പിഎം 2.5 തലച്ചോറിൽ വീക്കം ഉണ്ടാക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുള്ളതായി അരിസോണയിലെ ബാരോ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രധാന ഗവേഷക ബ്രിട്ടാനി ക്രിസനോവ്സ്കി പറയുന്നു.

അന്തരീക്ഷ മലിനീകരണവും പാർക്കിൻസൺസ് രോഗവും തമ്മിലുള്ള ബന്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ലെന്നും പ്രദേശങ്ങൾക്കനുസരിച്ച് അതിന്റെ ശക്തിയിൽ വ്യത്യാസമുണ്ടെന്നും ഗവേഷകർ പറയുന്നു. ന്യൂറോളജി ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മസ്തിഷ്കത്തിന്റെ തകരാറിന് കാരണമാകുന്ന രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം. ഉറക്കമില്ലായ്‌മ, വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് എന്നിവ പാർക്കിൻസൺസ് രോഗത്തിന്റെ  ലക്ഷണങ്ങളാണ്. 

പഠനത്തിൽ ഏകദേശം 22 ദശലക്ഷം ആളുകളുടെ യുഎസിലെ മെഡികെയർ ഡാറ്റാസെറ്റിൽ നിന്ന് ഏകദേശം 90,000 പേരെ ന്യൂറോളജിക്കൽ രോഗമുള്ളതായി ഗവേഷകർ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരെ അവരുടെ താമസസ്ഥലത്തിന്റെ അയൽപക്കത്തേക്ക് ജിയോകോഡ് ചെയ്തു. ഒരു വ്യക്തി വായു മലിനീകരണവുമായി സമ്പർക്കം പുലർത്തുന്നതും പിന്നീട് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യതയും തമ്മിലുള്ള ബന്ധം പഠനത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു.

സെൻട്രൽ നോർത്ത് ഡക്കോട്ട, ടെക്സാസിന്റെ ചില ഭാഗങ്ങൾ, കൻസാസ്, കിഴക്കൻ മിഷിഗൺ, ഫ്ലോറിഡയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള മറ്റ് യുഎസ് സംസ്ഥാനങ്ങൾക്കൊപ്പം മിസിസിപ്പി-ഓഹിയോ നദീതടവും പാർക്കിൻസൺസ് രോഗബാധിത പ്രദേശമാണെന്ന് ​ഗവേഷകർ കണ്ടെത്തി.

ഈ സുഗന്ധവ്യഞ്ജനം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനം
 

\

PREV
click me!

Recommended Stories

പല്ലിൽ കറ വരുന്നതിന്റെ അഞ്ച് കാരണങ്ങൾ
ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ