കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾക്ക് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനുമുള്ള ഗുണങ്ങളുമുണ്ട്.
നമ്മുടെ എല്ലാവരുടേയും വീടുകളിലെ അടുക്കളയിൽ കാണപ്പെടുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.നിരവധി രോഗങ്ങളെ അകറ്റുന്നതിന് കറുവപ്പട്ട സഹായകമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ടയെന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ ഹെൽത്ത് സിസ്റ്റം നടത്തിയ പഠനത്തിൽ പറയുന്നു.
ഇൻസുലിനോട് സാമ്യമുള്ള പദാർത്ഥങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇതിലുണ്ട്. ഗ്ലൂക്കോസ് ആഗിരണം ചെയ്യാനും ഇൻസുലിൻ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും കോശങ്ങളെ സഹായിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർക്ക് ഇത് നല്ലതാണ്.
കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾക്ക് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനുമുള്ള ഗുണങ്ങളുമുണ്ട്.
ഹൃദ്രോഗവും അർബുദവും ഉൾപ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങളുടെയും മൂലകാരണം വിട്ടുമാറാത്ത വീക്കം ആണ്. കറുവപ്പട്ടയുടെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം ലഘൂകരിക്കാനും വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
മെച്ചപ്പെട്ട ഹൃദയാരോഗ്യവുമായി കറുവപ്പട്ട ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയും. കൂടാതെ, ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിച്ചേക്കാം.
കറുവപ്പട്ട തലച്ചോറിന്റെ ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വൈജ്ഞാനിക പ്രവർത്തനവും മെമ്മറിയും മെച്ചപ്പെടുത്താനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം, ഓസ്നിനൊപ്പമോ അല്ലാതെ കറികളിലോ എല്ലാം ചേർക്കാവുന്നതാണ്.
ഈ സ്മൂത്തി കുടിക്കൂ, വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

