അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

Web Desk   | others
Published : Jun 04, 2021, 09:23 PM IST
അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

Synopsis

സിഡ്‌നി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചാള്‍സ് പെര്‍ക്കിന്‍സ് സെന്റര്‍' ആണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേരുടെ അടിസ്ഥാന ആരോഗ്യവിവരങ്ങളും മെഡിക്കല്‍ രേഖകളും ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്

മദ്യപാനം പലവിധത്തില്‍ ആരോഗ്യത്തിന് നേരെ വെല്ലുവിളികളുയര്‍ത്തുമെന്ന് നമുക്കറിയാം. ആഗോളതലത്തില്‍ തന്നെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും മദ്യപാനവും പുകവലിയും തന്നെയാണ്. 

ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം മറ്റുള്ളവരെ അപേക്ഷിച്ച് കരള്‍ രോഗത്തിന് എളുപ്പത്തില്‍ സാധ്യതകളെ വളര്‍ത്തുന്നുവെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. 

സിഡ്‌നി യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ചാള്‍സ് പെര്‍ക്കിന്‍സ് സെന്റര്‍' ആണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേരുടെ അടിസ്ഥാന ആരോഗ്യവിവരങ്ങളും മെഡിക്കല്‍ രേഖകളും ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. 

'സാധാരണക്കാരെ അപേക്ഷിച്ച് അമിതവണ്ണമുള്ളവരില്‍ മദ്യപാനശീലം കരള്‍ രോഗം വരുത്തിവയ്ക്കുന്നതിന് അമ്പത് ശതമാനത്തോളം ഇരട്ടി സാധ്യത ഏകുന്നുണ്ടെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. നിലവിലെ സാഹചര്യങ്ങളില്‍ ഞങ്ങളുടെ പഠനം വലിയ തരത്തിലുള്ള അധികപഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിക്കുന്നതാണ്...'- പഠനത്തിന് നേതൃത്വം നല്‍കിയ അധ്യാപകനായ ഇമ്മാനുവല്‍ സ്റ്റമാറ്റകിസ് പറയുന്നു. 

പല രാജ്യങ്ങളിലും മോശം ജീവിതശൈലിയുടെ ഭാഗമായി അമിതവണ്ണമുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണെന്നും ഈ അവസ്ഥയില്‍ തങ്ങളുടെ പഠനം വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്നും ഗവേഷകര്‍ പറയുന്നു. അമിതവണ്ണമുള്ളവരിലെ മദ്യാപാനവും കരള്‍രോഗവും എന്ന വിഷയത്തില്‍ ഇത്തരത്തില്‍ ബൃഹത്തായ പഠനം ഇതിന് മുമ്പ് നടന്നിട്ടില്ലെന്നും ഗവേഷകര്‍ വാദിക്കുന്നു. 

കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍' ആണ് മദ്യപാനികളില്‍ വരാന്‍ സാധ്യതയുള്ള കരള്‍രോഗം. മദ്യപാനം മൂലം പിടിപെടുന്ന കരള്‍വീക്കത്തെ 'ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍' എന്നാണ് മെഡിക്കലി വിശേഷിപ്പിക്കപ്പെടുന്നത്. മദ്യപിക്കാത്തവരിലും മറ്റ് കാരണങ്ങളാല്‍ കരള്‍വീക്കം പിടിപെടുന്നുണ്ട് എന്നതിനാലാണ് ഈ പട്ടികപ്പെടുത്തല്‍. 

Also Read:- പുകവലി ഒറ്റ രാത്രി കൊണ്ട് നിര്‍ത്താന്‍ സാധിക്കുമോ? അറിയാം ചിലത്...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ