മുഖം തിളക്കമുള്ളതാക്കാൻ മൂന്ന് തരം ബദാം ഫേസ് പാക്കുകൾ

Published : May 16, 2019, 02:30 PM ISTUpdated : May 16, 2019, 02:35 PM IST
മുഖം തിളക്കമുള്ളതാക്കാൻ മൂന്ന് തരം ബദാം ഫേസ് പാക്കുകൾ

Synopsis

വിറ്റാമിൻ ഇയും ആന്റിഓക്സിഡന്റും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും വളരെ നല്ലതാണ് ബദാം. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപെടാം...

ബദാമിന് പലതരത്തിലുള്ള ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. വിറ്റാമിൻ ഇയും ആന്റിഓക്സിഡന്റും ബദാമിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും വളരെ നല്ലതാണ് ബദാം. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ബദാം കൊണ്ടുള്ള മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപെടാം...

ആൽമണ്ട് മിൽക്ക് ഫേസ് പാക്ക്...

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ആൽമണ്ട് മിൽക്ക് ഫേസ് ബാക്ക്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്. ഒരു ടീസ്പൂൺ ആൽമണ്ട് പൗണ്ടറും രണ്ട് ടീസ്പൂൺ പാലും ചേർത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

ആൽമണ്ട് ഓട്സ് ഫേസ് പാക്ക്....

 ചര്‍മ്മം വരണ്ടിരിക്കുന്നത് തടയാനും ചര്‍മ്മത്തിന്റെ ചെറുപ്പം സൂക്ഷിക്കാനുമാണ് ആൽമണ്ട് ഓട്സ് ഫേസ് പാക്ക് ഇടുന്നത്. മുഖത്ത് അടിഞ്ഞു കിടക്കുന്ന അഴുക്കും പാടുകളും നീക്കം ചെയ്യാനും ഈ പാക്ക് വളരെ നല്ലതാണ്.രണ്ട് ടീസ്പൂൺ ആൽമൺ പൊടിച്ചതും 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും 3 ടീസ്പൂൺ പാലും ഇവ മൂന്നും ചേർത്ത ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് ചർമ്മം കൂടുതൽ ലോലമാകാൻ സഹായിക്കും. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ടോ ചെറുചൂടുവെള്ളം കൊണ്ടോ കഴുകി കളയാം. 

ആൽമണ്ടും ചെറുപയർ പൊടിയും...

മുഖത്തിന് തിളക്കമേകാന്‍ ഏറ്റവും നല്ലതാണ് ആൽമണ്ട് ചെറുപയർ പൊടി ഫേസ് പാക്ക്. ഒരു ടേബിൽ സ്പൂൺ ആൽമണ്ട് പൊടിയും രണ്ട് ടീസ്പൂൺ ചെറുപയർ‌ പൊടിയും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടാം. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ