​ഗർഭകാലത്ത് കാപ്പി കുടിക്കാമോ?

By Web TeamFirst Published May 16, 2019, 1:01 PM IST
Highlights

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ദോഷം ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (ACOG) പഠനപ്രകാരം ഗർഭകാലത്ത് ചായയും കാപ്പിയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നു.

​ഗർഭകാലത്ത് കാപ്പിയും ചായയും കുടിച്ചാൽ കുഞ്ഞിന് ദോഷം ചെയ്യുമോയെന്ന് ചോദിക്കുന്ന നിരവധി പേരുണ്ട്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം ഗർഭപാത്രത്തെ ദോഷകരമായി ബാധിക്കുമെന്നും കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (ACOG) പഠനപ്രകാരം ഗർഭകാലത്ത് ചായയും കാപ്പിയും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നു.

ഗർഭകാലത്ത് 200 മില്ലി ​ഗ്രാം കൂടുതൽ കാപ്പിയോ ചായയോ കുടിക്കുന്നത് കുഞ്ഞിന് ഭാരം കുറയുകയോ അല്ലെങ്കിൽ പ്രസവം നേരത്തെയാകാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഗർഭസ്ഥശിശുവിന്റെ ശരിയായ വളർച്ചയെ തിരിച്ചടിക്കാനുള്ള ഘടകങ്ങള്‍ കാ‍പ്പിയിലും ചായയിലും ഉണ്ടെന്നും വിദഗ്ദര്‍ പറയുന്നു. 

അമിതമായി ചായയും കാപ്പിയും കുടിക്കുന്ന സ്‌ത്രീകള്‍ക്കാണ് ഈ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത്. ​ഗർഭിണിയാണെന്ന് അറിയുന്ന അന്ന് മുതൽ ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ഇൻ അയർലാന്റിലെ ​ഗവേഷകനായ ലിങ് വെയ്ങ് ചെൻ പറയുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!