
മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിച്ച് വരുന്നൊരു ചേരുവകയാണ് കറ്റാർവാഴ. എന്നാൽ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
കറ്റാർവാഴയിൽ ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് മികച്ചതാണ്. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് ജലാംശം നൽകാനും തലയോട്ടിയിൽ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു.
കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയാൻ കഴിയും.
കറ്റാർവാഴ മുടിയിൽ ഇങ്ങനെ ഉപയോഗിക്കാം...
ഒന്ന്...
ഓരോ ടീസ്പൂൺ കറ്റാർവാഴ ജെല്ല്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ യോജിപ്പിച്ച് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഹെർബൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ഈ പാക്ക് ഇടാം. ഇങ്ങനെ ഇടുന്നത് മുടി കരുത്തുള്ളതാക്കാൻ സഹായിക്കുന്നു.
രണ്ട്...
കറ്റാർവാഴജെല്ല്, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ അകറ്റാൻ നല്ലതാണ്. തലയോടിലുണ്ടാകുന്ന ചെറിയ കുരുക്കൾ മാറ്റാനും ഊ പാക്ക് നല്ലതാണ്. ചൂടുകാലത്ത് തലയ്ക്ക് തണുപ്പു നൽകാനും കറ്റാർവാഴ ജെല്ല് പുരട്ടാവുന്നതാണ്.
Read more ഈ ഭക്ഷണങ്ങള്‍ കഴിച്ചോളൂ, അകാലനര തടയാം