മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടിയാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Mar 16, 2019, 3:45 PM IST
Highlights

മുഖത്തെ കറുത്തപാടുകൾ മാറാൻ  നല്ലതാണ് കറ്റാർവാഴ ജെൽ. അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 

മുഖസൗന്ദര്യം പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രധാനമാണ്. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്.  മുഖസൗന്ദര്യം വര്‍ധിപ്പിക്കാനായി ഇന്ന് പെണ്‍കുട്ടികള്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയും കെമിക്കലുകളെയുമാണ്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ‍. 

ജെല്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ്. കൂടാതെ മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയും കറ്റാര്‍ വാഴയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാര്‍ വാഴ മുഖത്ത് പുരട്ടുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

കറുത്തപാടുകള്‍ക്ക്...

മുഖത്തെ കറുത്തപാടുകൾ മാറാൻ  നല്ലതാണ് കറ്റാർവാഴ ജെൽ. അല്‍പ്പം കറ്റാര്‍വാഴ ജെൽ, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 20 മിനിറ്റ് നേരത്തേക്ക് മുഖത്തു പുരട്ടുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും. 

കണ്‍തടത്തിലെ കറുപ്പ് ...

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് മസ്‌ലിന്‍ തുണിയില്‍ പൊതിഞ്ഞ് കണ്‍പോളകളിലും കണ്‍തടത്തിലും വയ്ക്കുക. കറ്റാര്‍വാഴ നീര്, തൈര്, മുള്‍ട്ടാണിമിട്ടി എന്നിവ തുല്യ അളവില്‍ യോജിപ്പിച്ച് തലയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് മുടിയുടെ തിളക്കം വര്‍‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കരിവാളിപ്പ്...

പലര്‍ക്കുമുളള പ്രശ്നമാണ് കരിവാളിപ്പ്. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരും അര സ്പൂണ്‍ കസ്തൂരി മഞ്ഞളും ചേര്‍ത്തു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയുന്നത് സൂര്യതാപമേറ്റ ചര്‍മത്തിന് വളരെ നല്ലതാണ്.  ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് പുരട്ടാം. 

click me!