ആത്മഹത്യാ പ്രവണതയെ ചെറുക്കാൻ ഇനി നേസൽ സ്പ്രേയും, 'സ്പ്രവാറ്റോ'ക്ക് എഫ്‌ഡി‌എ അംഗീകാരമായി

By Web TeamFirst Published Aug 5, 2020, 10:57 AM IST
Highlights

പരീക്ഷിച്ചവരിൽ എല്ലാം തന്നെ ആത്മഹത്യാപ്രവണത നിമിഷങ്ങൾക്കുള്ളിൽ അടങ്ങിയതായി കണ്ടു എന്നാണ് പരീക്ഷണ ഘട്ടത്തിൽ തെളിഞ്ഞിട്ടുള്ളത്.

ആത്മഹത്യാപ്രവണതയെ ചെറുക്കൻ വേണ്ടി ജോൺസൺ ആൻഡ് ജോൺസന്റെ ഔഷധ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത 'സ്പ്രവാറ്റോ'  (Spravato)  എന്ന  മൂക്കിൽ അടിക്കുന്ന സ്‌പ്രേക്ക് മാർക്കറ്റിംഗിനുള്ള അനുമതി നൽകിക്കൊണ്ട്  അമേരിക്കൻ ഗവണ്മെന്റിന്റെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ(FDA) ഉത്തരവായി. അത് കടുത്ത ആത്മഹത്യാ പ്രവണത ഉള്ള വിഷാദരോഗികൾക്കിടയിൽ ഒരു 'ആന്റി ഡിപ്രസന്റ്‌''എന്ന നിലയിൽ ഉപയോഗിക്കാനാണ് ഇപ്പോൾ അനുമതി കിട്ടിയിട്ടുള്ളത്. അമേരിക്കയിൽ ഏകദേശം രണ്ടു കോടിയോളം വിഷാദരോഗികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ പന്ത്രണ്ടു ശതമാനത്തോളം പേർക്ക് കാര്യമായ ആത്മഹത്യാ പ്രവണതയും ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് ഇത് ഒരു ആശ്വാസമാകാൻ സാധ്യതയുണ്ട്.  

 

 

2019 മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഈ മരുന്ന് ഇതിനകം തന്നെ ആറായിരത്തിലധികം രോഗികളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു എന്നും, മറ്റുള്ള ആന്റി ഡിപ്രസന്റുകളിൽ നിന്ന് വിരുദ്ധമായി 'സ്പ്രവാറ്റോ'  തത്സമയം ഫലം ചെയ്യുന്നുണ്ട് എന്നും ജോൺസൺ ആൻഡ് ജോൺസന്റെ ന്യൂറോ സയൻസ് മെഡിക്കൽ അഫയേഴ്‌സ് യൂണിറ്റി വൈസ്പ്രസിഡന്റ് മിഷേൽ ക്രാമർ പറഞ്ഞു. പരീക്ഷിച്ചവരിൽ എല്ലാം തന്നെ ആത്മഹത്യാപ്രവണത നിമിഷങ്ങൾക്കുള്ളിൽ അടങ്ങിയതായി കണ്ടു എന്നാണ് പരീക്ഷണ ഘട്ടത്തിൽ തെളിഞ്ഞിട്ടുള്ളത്.

ഇപ്പോൾ നിലവിൽ ആത്മഹത്യാ പ്രവണതയെ ചെറുക്കൻ പ്രയോഗത്തിലുള്ള പരമ്പരാഗത ആന്റി ഡിപ്രസന്റ്‌ മരുന്നുകൾ സെറോടോണിനിന്റെ അല്ലെങ്കിൽ നോറെപ്പിൻഫ്രൈനിന്റെ (serotonin or norepinephrine) മേലല്ല ഇവയുടെ പ്രവർത്തനം. മസ്തിഷ്കത്തിലെ ഗ്ലുട്ടാമേറ്റ് സിസ്റ്റത്തെ സ്വാധീനിക്കുന്ന ഈ മരുന്നും, കീറ്റമിൻ എന്ന അനസ്‌തെറ്റിക് മരുന്നും ഏകദേശം ഒരേ തരത്തിലാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. അമേരിക്കയിലെ വിമുക്ത ഭടന്മാർക്കിടയിൽ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്നവർ ഈ മരുന്ന് ഉപയോഗിക്കണം എന്ന് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 

click me!