
മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. പ്രകൃതിദത്ത കണ്ടീഷനറായി നെല്ലിക്ക പ്രവർത്തിക്കുകയും കട്ടിയുള്ളതും ശക്തവുമായ മുടി നൽകുകയും ചെയ്യും. ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിലൂടെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കും.
നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ താരൻ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. കൂടാതെ, താരൻ തടയാനും അത് മൂലമുണ്ടാകുന്ന ചൊറിച്ചിലും അകറ്റാൻ കഴിയുന്ന ആന്റി -ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.
മുടികൊഴിച്ചിൽ തടയാൻ മുടി പതിവായി നെല്ലിക്ക എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. അങ്ങനെ ചെയ്യുന്നത് മുടി നാരുകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ പതിവായി എണ്ണ പുരട്ടുന്നത് സഹായിക്കും.
രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും അൽപം തെെരും മിക്സ് ചെയ്ത് ഹെയർ പാക്കായി ഉപയോഗിക്കാവുന്നതാണ്. 15 മിനുട്ട് നേരം ഈ പാക്ക് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
മുട്ടയും നെല്ലിക്കയും കൊണ്ടുള്ള ഹെയർ പാക്കാണ് മറ്റൊന്ന്. മുടിക്ക് പോഷക സമൃദ്ധമായ ഒരു സൂപ്പർ ഫുഡാണ് മുട്ട. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുട്ടയിൽ കാണപ്പെടുന്ന ചില പോഷകങ്ങൾ മാത്രമാണ്, മുടി കട്ടിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് യോജിപ്പിക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ച് പിടിപ്പിക്കു. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പഴങ്ങൾ