
മിലിന്ദ് സോമനും ഭാര്യ അങ്കിത കോൺവാറും(Ankita Konwar) ഫിറ്റ്‌നസ്സ് (Fitness) ഐക്കണുകളാണ്. ശരീരവും മനസും ആരോഗ്യത്തോടെ സംരക്ഷിക്കാൻ വ്യായാമത്തിന് (exercise) ഏറെ പ്രധാന്യമുണ്ട്. ആരോഗ്യകരമായ ശരീരത്തിനായി എല്ലാ ദിവസവും സൂര്യനമസ്കാർ (suryanamaskar) ചെയ്യാറുണ്ടെന്ന് അങ്കിത പറയുന്നു.
'മരുന്നുകൾക്ക് കഴിയാത്തത് സൂര്യന് സുഖപ്പെടുത്താൻ കഴിയും! എല്ലാ ദിവസവും സൂര്യനമസ്കാരം ചെയ്യാറുണ്ട്...'- അങ്കിത ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് പേശികളെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ചർമ്മം തിളക്കമുള്ളതാകാനും സഹായിക്കുന്നതായി അവർ പറയുന്നു.
ശരിയായ രീതിയിൽ സൂര്യനമസ്കാരം ചെയ്യുന്നത് ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. ടെൻഷൻ അകറ്റാൻ പറ്റിയ ഒരു വഴി കൂടിയാണിത്. ഇതു ശരീരത്തിൽ പോസിറ്റീവ് ഊർജം നിറയ്ക്കുന്നു.
ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും അടുത്തിടെ അങ്കിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇത് നിങ്ങളുടെ ശരീരമാണ്. ഓരോ ശാസോച്ഛ്വാസവും ഒരോ അത്ഭുതമാണ്. എന്ത് രൂപത്തിലായാലും ശരീരത്തെ ബഹുമാനിക്കുക. ഒരുപാട് പരിഗണന നൽകിയില്ലെങ്കിലും നൽകുന്ന അൽപം ശ്രദ്ധയിൽ പോലും വലിയ മാറ്റങ്ങളുണ്ടാവും.സ്വന്തം ശരീരത്തെ സ്‌നേഹിക്കൂ എന്നാണ് അങ്കിത കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam