തലയിണക്കവറുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത് ? സൂക്ഷിക്കുക

Published : Jul 03, 2023, 12:16 PM ISTUpdated : Jul 03, 2023, 12:39 PM IST
തലയിണക്കവറുകൾ ആഴ്ചയിൽ ഒരിക്കൽ മാത്രമാണോ കഴുകാറുള്ളത് ? സൂക്ഷിക്കുക

Synopsis

ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ എങ്കിലും തലയിണ കവറുകൾ കഴുകണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചർമ്മത്തിലെ മൃതകോശങ്ങളും വിയർപ്പും പൊടിപടലങ്ങളുമെല്ലാം ബാക്ടീരിയകൾ പെരുകാൻ കാരണമാകുമെന്നും ഗവേഷകർ പറയുന്നു. 

തലയിണയില്ലാതെ ഉറങ്ങുന്ന കാര്യം ചിന്തിക്കാൻ പോലുമാകില്ല. രണ്ടും മൂന്നും തലയിണയൊക്കെ ഉണ്ടങ്കിലേ ചിലർക്ക് ശരിക്കും ഉറക്കം തന്നെ വരൂ. എന്നാൽ നിങ്ങൾ ഉപയോ​ഗിക്കുന്ന തലയിണയുടെ കവറുകൾ കൃത്യമായ ഇടവേളകളിൽ കഴുകാറുണ്ടോ?. ഏറ്റവും കുറഞ്ഞത് ഒരാഴ്ച കൂടുമ്പോഴെങ്കിലും തലയിണക്കവറുകൾ മാറ്റിയിടാറുണ്ടോ?. ഇല്ല എങ്കിൽ സൂക്ഷിക്കുക. പുതിയ പഠനം പറയുന്നത് എന്താണെന്ന് അറിയേണ്ടേ?.

മെത്തകമ്പനിയായ അമേരിസ്ലീപ്പിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയിൽ കൂടുതൽ കഴുകാത്ത തലയിണക്കവറുകളിലും കിടക്കവിരിയിലും മൂന്ന് ദശലക്ഷം മുതൽ അഞ്ച് ദശലക്ഷം വരെ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പറയുന്നു.

കഴുകാത്ത ഒരു തലയിണയിൽ ഒരാഴ്ചയ്ക്കുള്ളിൽ 3 ദശലക്ഷം ബാക്ടീരിയകൾ ഉണ്ടാകാം. ഇത് ശരാശരി ടോയ്‌ലറ്റ് സീറ്റിനേക്കാൾ 17,000 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബാത്‌റൂമിന്റെ വാതിൽ പിടിയിൽ നിന്ന് കണ്ടെത്തിയ ബാക്ടീരിയേക്കാൾ 25000 മടങ്ങ് തലയിണകളിൽ കണ്ടെത്തിയെന്നും പഠനത്തിലുണ്ട്.

ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ആഴ്ചയിൽ ഒന്നിൽ കൂടുതൽ തവണ തലയിണ കവറുകൾ കഴുകണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചർമ്മത്തിലെ മൃതകോശങ്ങളും വിയർപ്പും പൊടിപടലങ്ങളുമെല്ലാം ബാക്ടീരിയകൾ പെരുകാൻ കാരണമാകുമെന്നും ഗവേഷകർ പറയുന്നു. ഇത് ഗുരുതരമായ അലർജി രോഗങ്ങൾക്കും അണുബാധക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

കഴുകാത്ത ബെഡ്ഷീറ്റുകളിൽ രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ ഉണ്ടാകാമെന്ന് മുൻകാല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ പരമാവധി രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബെഡ് ഷീറ്റുകൾ കഴുകണമെന്നും വിദ​ഗ്ധർ പറയുന്നു. ബെഡ്ഷീറ്റുകൾ വേണ്ടത്ര കഴുകിയില്ലെങ്കിൽ പലതരത്തിലുള്ള ചർമ്മരോഗങ്ങൾക്ക് അത് കാരണമാകുന്നതായും വിദ​ഗ്ധർ പറയുന്നു.

Read more ശ്രദ്ധിക്കൂ, ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ മലിനമാണ് നിത്യേന ഉപയോഗിക്കുന്ന ഈ വസ്തുക്കള്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം