
നിര്‍മിതബുദ്ധി അഥവാ കൃത്രിമബുദ്ധി (artificial intelligence) ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. ഇതുപയോഗിച്ച് 29 വ്യത്യസ്ത ഡിഎന്‍എ ഘടകങ്ങളുടെ അടിസ്ഥാന ജനിതകഘടന നിര്‍ണയിച്ചതായി കാനഡ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രസംഘം അറിയിച്ചു.
പുതിയ 'ടൂള്‍' ഉപയോഗിച്ച് കൊവിഡിന് കാരണമായ സാര്‍സ്-സിഒവി-2 വൈറസിനെ ഏതാനും മിനിറ്റുകൊണ്ടു തരംതിരിക്കാന്‍ സാധിക്കും. ഇത് കൊവിഡ് 19നെതിരേയുള്ള വാക്‌സിന്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 'പ്ലോസ് വണ്‍' (PLOS ONE) ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഗ്രാഫിക്‌സിന്‍റെയും മറ്റ് സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത്. അയ്യായിരത്തിലധികം വൈറസുകളുടെ ജനിതകഘടനകള്‍ തമ്മിലുള്ള ഏറ്റവും പ്രസക്തമായ ബന്ധം നിമിഷങ്ങള്‍ക്കകം നിര്‍ണയിക്കാനുമാവും എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
Also Read: കൊറോണ വൈറസ് രക്തക്കുഴലുകളെയും ആക്രമിക്കാം; പുതിയ പഠനം...
''നിര്‍മിതബുദ്ധി ഉപയോഗിച്ച് കൊറോണ വൈറസിന്റെ ജനിതകഘടന കണ്ടെത്തിയെന്നതും അതുപയോഗിച്ച് മറ്റ് വൈറസുകളുമായുള്ള സൂക്ഷ്മമായ താരതമ്യം മിനിറ്റുകള്‍ക്കുള്ളില്‍ സാധിക്കുമെന്നതുമാണ് പുതിയ രീതിയുടെ പ്രസക്തി. ഇത് കൊവിഡിനെതിരേയുള്ള വാക്‌സിന്‍ കണ്ടെത്തുന്നതില്‍ അടിസ്ഥാന ഉപകരണമാകുമെന്നാണ് പ്രതീക്ഷ'' - പ്രൊഫ. കാത്തലീന്‍ ഹില്‍ പറഞ്ഞു.
Also Read: ഓക്‌സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യൻ കമ്പനി...