Asianet News MalayalamAsianet News Malayalam

ഓക്‌സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ നിർമിക്കാൻ ഇന്ത്യൻ കമ്പനി...

പുണെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സംഘം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവർത്തിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ വാക്സിൻ ഉത്പാദിപ്പിക്കാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ല പറഞ്ഞു.

Pune-based Serum Institute of India production of  Covid-19 vaccine developed by Oxford University
Author
Pune, First Published Apr 27, 2020, 9:39 AM IST

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഈ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മിക്കുന്ന ഏഴ് ആഗോള സ്ഥാപനങ്ങളിലൊന്നായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരണമുണ്ട്. പുണെ ആസ്ഥാനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

'' ഞങ്ങളുടെ സംഘം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവർത്തിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ വാക്സിൻ ഉത്പാദിപ്പിക്കാനാകും'' - സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ല പറഞ്ഞു.

കൊവിഡ് 19 വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ ചെയ്യേണ്ടത്; ലോകാരോഗ്യ സംഘടനയുടെ വന്‍ പദ്ധതി...

 പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ കൊവിഡ് വാക്‌സിന്‍ സെപ്റ്റംബറിലോ ഓക്ടോബറിലോ വിപണിയിലെത്തിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചക്കുള്ളില്‍ വാക്‌സിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദാർ പറഞ്ഞു. 

നിലവിലെ സാഹചര്യത്തില്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. ഉത്പാദനം കൂടുതല്‍ നടത്തേണ്ട സാഹചര്യത്തില്‍ മറ്റു പങ്കാളികളുടെ പിന്തുണതേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 

Follow Us:
Download App:
  • android
  • ios