കൊവിഡ് 19: പ്രതിരോധ വാക്സിനായി ഓസ്ട്രേലിയയും; ആദ്യ പരീക്ഷണം മൃഗങ്ങളിൽ

By Web TeamFirst Published Apr 2, 2020, 8:17 PM IST
Highlights

കൊവിഡ് 19 ലോകമെങ്ങും ഭീഷണിയായി തുടരുമ്പോള്‍ പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വൈദ്യശാസ്ത്രം. ഓസ്ട്രേലിയയാണ് ഏറ്റവും ഒടുവിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. 


കൊവിഡ് 19 ലോകമെങ്ങും ഭീഷണിയായി തുടരുമ്പോള്‍ പ്രതിരോധ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ വൈദ്യശാസ്ത്രമ. ഓസ്ട്രേലിയയാണ് ഏറ്റവും ഒടുവിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചത്. ഓസ്ട്രേലിയയിലെ കൊമണ്‍വെല്‍ത്ത് സയിന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ (സിഎസ്ഐആർഒ) ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. 

പരീക്ഷണഘട്ടത്തിൽ രണ്ട് വാക്സിനുകളാണ്  ഉള്ളത്. ജൂൺ മാസത്തോടെ പരീക്ഷണത്തിന്‍റെ ആദ്യഘട്ട ഫലം അറിയാമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയതോടെ മൃഗങ്ങളിൽ പരീക്ഷണം ആരംഭിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 

മനുഷ്യനിൽ വൈറസ് പ്രവേശിക്കുന്ന രീതിയിലാണ് ഈ ജീവികളിലും വൈറസ് പ്രവേശിക്കുന്നത്. ജൂണിൽ ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിൽ വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാം എന്നും ഗവേഷകര്‍ പറയുന്നു. 

click me!