മുഖസൗന്ദര്യത്തിന് അവോക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Sep 7, 2021, 1:13 PM IST
Highlights

ഒരു ടേബിൾ സ്പൂൺ തേൻ, പകുതി അവോക്കാഡോ, ഒരു ടേബിൾ സ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ ഓട്സ് എന്നിവ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. പാലിൽ നിന്നുള്ള ലാക്റ്റിക് ആസിഡ് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.

ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് അവോക്കാഡോ. കാരണം അവശ്യ വിറ്റാമിനുകളും പോഷകങ്ങളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ, ഒമേഗ -9, വിറ്റാമിൻ സി, ബി, എ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമായ ഘടകമാണെന്ന് കണ്ടെത്തിയതാണ്. 

ചർമ്മത്തിൽ അവോക്കാഡോ പേസ്റ്റ് പുരട്ടുന്നത് നേർത്ത വരകൾ കുറയ്ക്കൽ, സൂര്യനിൽ നിന്നുള്ള സംരക്ഷണം, വാർദ്ധക്യത്തിന്റെ ചുളിവുകൾ, മുഖക്കുരു കുറയ്ക്കൽ പോലുള്ളവ അകറ്റാൻ സഹായിക്കുന്നു.

ഒന്ന്...

രണ്ട് ടീസ്പൂൺ അവോക്കാഡോ പേസ്റ്റും ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് മുഖത്തിടുന്നത് കറുപ്പകറ്റാൻ ഏറെ ഫലപ്രദമാണ്. ഒലിവ് ഓയിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്.

രണ്ട്...

ഒരു ടേബിൾ സ്പൂൺ തേൻ, പകുതി അവോക്കാഡോ, ഒരു ടേബിൾ സ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ ഓട്സ് എന്നിവ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക. പാലിൽ നിന്നുള്ള ലാക്റ്റിക് ആസിഡ് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.

മൂന്ന്...

ഒരു പഴത്തിന്റെ പള്‍പ്പും രണ്ട് ടീസ്പൂൺ അവോക്കാഡോ പേസ്റ്റും അല്‍പം തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. മുഖത്തും കഴുത്തിലും ഇത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാക്കാണ് ഇത്.

നാല്...

രണ്ട് ടീസ്പൂൺ അവോക്കാഡോ പേസ്റ്റും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ചൊരു ഫേസ് പാക്കാണിത്. 

വണ്ണം കുറയ്ക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

click me!