രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം ; ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

Published : May 05, 2023, 03:13 PM IST
രക്തസമ്മർദ്ദം കുറയുന്നത് പരിഹരിക്കാം ; ഇതാ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

Synopsis

കുറഞ്ഞ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആയുർവേദ പരിഹാരങ്ങളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും ആയുർവേദ & ഗട്ട് ഹെൽത്ത് കോച്ചായ ഡോ ഡിംപിൾ ജംഗ്ദ പറയുന്നു.   

രക്തസമ്മർദ്ദം കുറയുന്നത് ഹൃദയാഘാതം, സ്ട്രോക്കുകൾ എന്നിവയ്ക്ക് മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മങ്ങിയ കാഴ്ച, തലകറക്കം, ബോധക്ഷയം, ഓക്കാനം, ബലഹീനത എന്നിവയാണ് രക്തസമ്മർദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങൾ.  നിർജ്ജലീകരണം മുതൽ ശാരീരികമായ മാറ്റങ്ങൾ വരെ വിവിധ പ്രശ്നങ്ങൾ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നു. ബിപി വളരെ കുറയുമ്പോൾ ശരീരാവയവങ്ങൾക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നു.

കുറഞ്ഞ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആയുർവേദ പരിഹാരങ്ങളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും ആയുർവേദ & ഗട്ട് ഹെൽത്ത് കോച്ചായ ഡോ ഡിംപിൾ ജംഗ്ദ പറയുന്നു. കുറഞ്ഞ രക്തസമ്മർദ്ദം ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മൂലമാകാം. ഈ അവസ്ഥയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ‌ സഹായിക്കുന്ന ചില ആയുർവേദ ‌പരി​ഹാരങ്ങൾ...

ഒന്ന്...

കുതിർത്ത ഉണക്കമുന്തിരി വെറും വയറ്റിൽ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. 5 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ അത് കുതിർത്ത വെള്ളത്തോടൊപ്പം കഴിക്കുക. ഇത് ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.

രണ്ട്...

ശരീരത്തിലെ ജലാംശം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുക.

മൂന്ന്...

ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

നാല്...

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. ഒരാൾ പ്രതിദിനം ഒരു നെല്ലിക്ക കഴിക്കുക. വിറ്റാമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമായ നെല്ലിക്ക മറ്റ് ഭക്ഷണങ്ങളിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണിത്.

അഞ്ച്...

തുളസി (തുളസി ഇല) രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രാവിലെ 5-6 തുളസി ഇലകൾ ചവയ്ക്കുന്നത് രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.

പാലും മുട്ടയും മീനും ഒന്നും കഴിക്കാൻ പറ്റാത്തവര്‍; അറിയേണ്ടതാണ് ഈ അവസ്ഥയെ പറ്റി...

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?