എപ്പോഴും നിരാശയാണോ? ഈ ആറ് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കൂ...

Published : Jul 10, 2023, 01:45 PM IST
എപ്പോഴും നിരാശയാണോ? ഈ ആറ് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കൂ...

Synopsis

അടുക്കും ചിട്ടയും സമയക്രമവുമില്ലാത്ത അലസമായ ജീവിതരീതി ഏറെ നീണ്ടുപോയാല്‍ അത് ക്രമേണ പലരിലും നിരാശയും മടുപ്പുമൊക്കെയുണ്ടാക്കാറുണ്ട്. ഒട്ടുമേ കായികാധ്വാനമില്ലാത്ത ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം.

ചിലര്‍ എപ്പോഴും നിരാശകളെ കുറിച്ചും വിരക്തിയെ കുറിച്ചും തന്നെ സംസാരിക്കുന്നത് കേള്‍ക്കാറില്ലേ? ഒരുപക്ഷേ വിഷാദം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളാകാം അവരെ അലട്ടുന്നത്. അല്ലെങ്കിലൊരുപക്ഷേ നിത്യജീവിതത്തിലെ തന്നെ ചില കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോഴായിരിക്കും ഈ അവസ്ഥയുണ്ടാകുന്നത്.

ഇത്തരത്തില്‍ സദാസമയവും നമ്മളില്‍ നിരാശയും മടുപ്പും ജനിപ്പിക്കാൻ കാരണമാകുന്ന നമ്മളുടെ തന്നെ മോശം ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

അലസമായ ജീവിതരീതി...

അടുക്കും ചിട്ടയും സമയക്രമവുമില്ലാത്ത അലസമായ ജീവിതരീതി ഏറെ നീണ്ടുപോയാല്‍ അത് ക്രമേണ പലരിലും നിരാശയും മടുപ്പുമൊക്കെയുണ്ടാക്കാറുണ്ട്. ഒട്ടുമേ കായികാധ്വാനമില്ലാത്ത ജീവിതരീതിയും ഇത്തരം പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം. വ്യായാമം ചെയ്യുക, കായികവിനോദങ്ങളിലേര്‍പ്പെടുക, നടക്കാൻ പോവുക, നീന്തല്‍, ഓട്ടം പോലുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ വലിയൊരു പരിധി വരെ ആശ്വാസം ലഭിക്കാം. 

സ്ക്രീൻ സമയം

ജോലിയാവശ്യങ്ങളോ പഠനാവശ്യങ്ങളോ കഴിഞ്ഞ് പിന്നെയും അധികസമയം സ്മാര്‍ട് ഫോണ്‍ സ്ക്രീനിലേക്ക് നോക്കി ചെലവിടുന്നതും വലിയ രീതിയില്‍ വിരസതയും നിരാശയുമൊക്കെയുണ്ടാക്കാം. അതിനാല്‍ സ്ക്രീനിന് പുറത്തെ ലോകത്തെയും അനുഭവിക്കാൻ ശ്രമിക്കണം. സ്ക്രീൻ സമയത്തിന് പരിധി നിശ്ചയിച്ച് അത് പിന്തുടരുകയും വേണം.

ഉറക്കം

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പതിവാണെങ്കിലും നിരാശ അനുഭവപ്പെടാം. ഉറക്കമില്ലായ്മ, ഉറക്കം മുറിയുന്ന അവസ്ഥ, ആഴത്തില്‍ ഉറക്കം കിട്ടാത്ത അവസ്ഥയെല്ലാം പ്രശ്നം തന്നെയാണ്. ഇവ പരിശോധിച്ച് കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് അനിവാര്യമാണ്. 

ഭക്ഷണം

മോശമായ ഭക്ഷണരീതികളും പതിവായാല്‍ അത് ക്രമേണ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാം. ഇങ്ങനെയും നിരാശയും വിരസതയും അനുഭവപ്പെടാം. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്സ്, കൃത്രിമമധുരമടങ്ങിയ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് വലിയ അളവില്‍ അടങ്ങിയ ഭക്ഷണം ഒന്നും പതിവാക്കരുത്. കഴിയുന്നതും ഇവയെല്ലാം ഡയറ്റില്‍ നിന്നൊഴിവാക്കുന്നതാണ് നല്ലത്.

ആത്മവിശ്വാസം

നാമെപ്പോഴും സ്വയം വിലയിരുത്താനും സ്വയം വിമര്‍ശിക്കാനും സ്വയം മെച്ചപ്പെടുത്താനുമെല്ലാം ശ്രമിക്കേണ്ടതുണ്ട്. വ്യക്തി എന്ന നിലയില്‍ വളരാൻ സാധിക്കുക ഇങ്ങനെയെല്ലാം തന്നെയാണ്. എന്നാല്‍ എല്ലായ്പ്പോഴും സ്വയം ഇകഴ്ത്തി കാണുക, അങ്ങനെ സംസാരിക്കുക, പെരുമാറുകയെല്ലാം ചെയ്യുന്നത് നിരാശയിലേക്കും വിരക്തിയിലേക്കുമെല്ലാം നയിക്കും.

സാമൂഹികബന്ധങ്ങള്‍

മറ്റുള്ളവരില്‍ നിന്ന് അകന്ന് എല്ലായ്പ്പോഴും തനിച്ചിരിക്കുന്ന പ്രവണതയും അത്ര നല്ലതല്ല. ഇത്തരത്തിലുള്ള ഉള്‍വലിയലും ക്രമേണ നിരാശയിലേക്ക് നയിക്കും.

Also Read:- സ്ക്രീൻ ടൈം കൂടി അത് കാഴ്ചയെ ബാധിച്ചാല്‍ എങ്ങനെ തിരിച്ചറിയാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?