Face Packs : മുഖകാന്തി കൂട്ടാൻ ബദാം ഫേസ് പാക്ക് ഉപയോ​ഗിക്കാം

Web Desk   | Asianet News
Published : Apr 23, 2022, 03:22 PM IST
Face Packs :  മുഖകാന്തി കൂട്ടാൻ ബദാം ഫേസ് പാക്ക് ഉപയോ​ഗിക്കാം

Synopsis

ബദാം മുഖകാന്തി വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് ബദാം ഏത് രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. മുഖത്തെ കരുവാളിപ്പ്, കറുപ്പ് നിറം, വരണ്ട ചർമ്മം, മുഖക്കുരുവിന്റെ പാട് എന്നിവ നിങ്ങളെ അലട്ടാം. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

പല ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഫേസ്പാക്കുകൾ ഉണ്ട്. അതിലൊന്നാണ് ബദാം. ബദാം മുഖകാന്തി വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് ബദാം ഏത് രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

ഒന്ന്...

ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ ‍സഹായിക്കും.

രണ്ട്...

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ബദാം പാൽ ഫേസ്പാക്ക്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പാലിൽ ബദാം അരച്ച് മിക്സ്ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. 

മൂന്ന്...

ബദാം ഓട്സ് ഫേസ്പാക്കാണ് മറ്റൊന്ന്. ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് മുഖത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബദാം പൊടിച്ചതും അൽപം ഓട്സ് പൊടിച്ചതും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

നിങ്ങളുടേത് വരണ്ട ചർമ്മമാണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


 

PREV
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം