മുഖത്തെ ചുളിവുകളകറ്റാൻ വാഴപ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Jan 19, 2023, 2:41 PM IST
Highlights

വാഴപ്പഴത്തിലെ മോയ്സ്ചറൈസിംഗ് ഘടകങ്ങൾ ചർമ്മത്തിന് ലഭ്യമാണ്. വാഴപ്പഴം ഫേസ് പാക്ക് പുരട്ടുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. മുഖത്തെ പാടുകൾ, പ്രായമാകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പരിഹാരം നൽകുന്നു.

വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വാഴപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി കാണപ്പെടുന്നു. വാഴപ്പഴത്തിലെ മോയ്സ്ചറൈസിംഗ് ഘടകങ്ങൾ ചർമ്മത്തിന് ലഭ്യമാണ്. വാഴപ്പഴം ഫേസ് പാക്ക് പുരട്ടുന്നത് മുഖത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. മുഖത്തെ പാടുകൾ, പ്രായമാകൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് പരിഹാരം നൽകുന്നു.

എണ്ണമയമുള്ള ചർമ്മമാണെങ്കിലും വാഴപ്പഴവും രണ്ട് ടീസ്പൂൺ പപ്പായ പേസ്റ്റും ഒരു കഷ്ണം വെള്ളരിക്കയും ചേർത്ത് നന്നായി ഇളക്കുക. ശേഷം തയ്യാറാക്കിയ ഈ പേസ്റ്റ് മുഖത്തും കഴുത്തിലും 15 മുതൽ 20 മിനിറ്റ് നേരം പുരട്ടുക. ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മുഖക്കുരു ഉണ്ടെങ്കിൽ ഒരു ബൗളിൽ പകുതി വാഴപ്പഴം പേസ്റ്റും  അതിൽ ഒരു ടീസ്പൂൺ മഞ്ഞളും ഒരു ടീസ്പൂൺ വേപ്പിലപ്പൊടിയും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് മുഖത്ത് 20 മിനിറ്റ് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഈ പാക്ക് ഇടാം.

നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ പഴുത്ത വാഴപ്പഴം മാത്രം ഉപയോഗിക്കുക. വാഴപ്പഴം പേസ്റ്റാക്കി തേനും വെളിച്ചെണ്ണയും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഇതിന് ശേഷം മുഖം കഴുകിയാൽ മുഖത്തിന് ഈർപ്പം നൽകുകയും ചർമ്മത്തിന് തിളക്കം ലഭിക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

മുഖത്തെ കറുത്ത പാടുകൾ മാറണമെങ്കിൽ ഒരു വാഴപ്പഴവും അര സ്പൂണ് പയറും 2-3 തുള്ളി ചെറുനാരങ്ങയും മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിലാക്കി അതിൽ 2-3 തുള്ളി വെള്ളം ചേർക്കുക. ഇത് 10-15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തുടർന്ന് വെള്ളത്തിൽ കഴുകുക. ഇത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കൂ

 

click me!