ഓറഞ്ച് തൊലി കളയരുത് ; മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കും

Published : Jun 28, 2023, 10:31 PM ISTUpdated : Jun 28, 2023, 10:36 PM IST
ഓറഞ്ച് തൊലി കളയരുത് ; മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കും

Synopsis

ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ അത് ചർമ്മത്തിന് തിളക്കം നൽകും. പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഓറഞ്ച് തൊലി സഹായിക്കും.  

സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാനും സഹായിക്കുന്ന ഫലപ്രദമായ എക്‌സ്‌ഫോളിയേറ്റിംഗ് ഘടകമായി പ്രവർത്തിക്കുന്നു. 

ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ അത് ചർമ്മത്തിന് തിളക്കം നൽകും. പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഓറഞ്ച് തൊലി സഹായിക്കും.
 
ഓറഞ്ചിന് പ്രകൃതിദത്തമായ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് ഈർപ്പം തടയാനും ചർമ്മത്തെ തടിച്ചതും തിളക്കമുള്ളതുമാക്കി നിലനിർത്താനും സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മങ്ങിയ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ഓറഞ്ച് കഴിക്കുകയോ ഓറഞ്ച് ഫെയ്‌സ് മാസ്‌കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് ചർമ്മം മെച്ചപ്പെടാൻ സഹായിക്കും.

വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് കറുത്ത പാടുകൾ കുറയ്ക്കാനും പെട്ടെന്ന് മങ്ങാനും സഹായിക്കും. ഓറഞ്ച് ചർമ്മത്തിന് ഗുണം ചെയ്യും. കാരണം അവ പാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദതമാണ്.
ഓറഞ്ച് അമിതമായ സെബം ഉൽപാദനത്തെ നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നു. ഇത് മുഖക്കുരു തടയാൻ സഹായിക്കുന്നു.

ഓറഞ്ച് ഫേസ് പാക്കുകൾ...

ഒന്ന്...

ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക.  10 മിനിറ്റിന്ശേഷം റോസ് വാട്ടർ  ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്. 

രണ്ട്...

മൂന്ന് ടീസ്പൂൺ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മം തിളങ്ങാൻ ഇത് സഹായിക്കും.

Read more വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതോ?

 

PREV
click me!

Recommended Stories

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം