Latest Videos

വയറിലെ കൊഴുപ്പ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെ; പഠനം...

By Web TeamFirst Published Sep 27, 2020, 11:09 AM IST
Highlights

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്  വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. 

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മാരുടേയും തീര്‍ത്താല്‍ തീരാത്ത പരാതിയാണ്. വയറിനു ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ ഈ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കും. 

കൊഴുപ്പു അമിതമാകുന്നത് വളരെയധികം ദോഷകരമാണ്. പ്രത്യേകിച്ചും വയറിലെ കൊഴുപ്പ്‌. വയറിലെ കൊഴുപ്പ് , ശരീരം കൂടുതൽ ഹോർമോണുകളും  മറ്റ്  രാസവസ്തുക്കളും ഉൽപ്പാദിപ്പിക്കാൻ പ്രേരകമാകുകയും ഇത് രക്തസമ്മർദ്ദം  ഉയരുന്നതിന് കാരണമാകുകയും കൊളസ്‌ട്രോൾ നില, രക്തക്കുഴലുകൾ ഇവയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. 

സ്ത്രീകളിലാണ് ഇത്തരത്തില്‍ കുടവയര്‍ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത് എന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല നടത്തിയ പഠനം പറയുന്നത്. വയറിലെ കൊഴുപ്പ്‌ സ്ത്രീകളില്‍ കാർഡിയോ വാസ്‌‌കുലാർ ഡിസീസിന് (സിഡിവി) കാരണമാകുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു. കൂടാതെ ഇത്തരത്തില്‍ വയറിലെ കൊഴുപ്പ്‌ ഭാവിയില്‍ ബ്രസ്റ്റ് ക്യാന്‍സറിന് വരെ കാരണമാകുമെന്നും ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനം പറയുന്നു. 

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണം ഈ വിറ്റാമിന്‍; പഠനം...


 

click me!