Asianet News MalayalamAsianet News Malayalam

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വേണം ഈ വിറ്റാമിന്‍; പഠനം

അമിതവണ്ണം കുറയ്ക്കാന്‍ പ്രോട്ടീനും നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

this vitamin help you to lose belly fat
Author
Thiruvananthapuram, First Published Aug 21, 2020, 11:08 AM IST

വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. എത്ര നടന്നിട്ടും ഓടിയിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും  ഇത് പരിഹരിക്കാവുന്നതേയുള്ളൂ. 

അമിതവണ്ണം കുറയ്ക്കാന്‍ പ്രോട്ടീനും നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൊഴുപ്പും കാര്‍ബോഹൈട്രേറ്റും അടങ്ങിയവയെ ഒഴിവാക്കുകയും ചെയ്യണം. ഇതോടൊപ്പം വിറ്റാമിനുകളും ആവശ്യമാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യാനും രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുമെന്ന്  യൂറോപ്യന്‍ സോസൈറ്റി ഓഫ് എന്‍റോക്രിനോളജി ബാഴ്സലോണയില്‍ നടത്തിയ സെമിനാറിലാണ്  വിശദീകരിച്ചത്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞവരിലാണ് കൂടുതലായും അടിവയറ്റില്‍ കൊഴിപ്പ് കാണപ്പെടുന്നത് എന്നും ഗവേഷകര്‍ പറയുന്നു. 

7000 പേരിലാണ് പഠനം നടത്തിയത്. ഇതിനുമുന്‍പും പല പഠനങ്ങളും വിറ്റാമിന്‍ ഡിയും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും കിട്ടുന്നൊരു വിറ്റാമിനാണ് ഇത്. സൂര്യരശ്മികള്‍ നമ്മുടെ ത്വക്കിന്റെ അടിയിലെ കൊഴുപ്പുപാളികളില്‍ വീഴുന്നതിന്റെ ഫലമായി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

Also Read: ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ..? തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.

വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണപദാര്‍ഥങ്ങള്‍

  • പാല്‍
  • മുട്ടയുടെ മഞ്ഞ
  • മത്സ്യങ്ങള്‍
  • മീന്മുട്ട
  • മീനെണ്ണ
  • പാലുത്പന്നങ്ങള്‍ (വെണ്ണക്കട്ടി, തൈര് മുതലായവ)
  • ഓറഞ്ച്
  • ധാന്യങ്ങള്‍
  • കൂണ്‍

Also Read: മുപ്പതുകളില്‍ വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios