കരുത്തുള്ള മുടിയ്ക്കായി വേണം കറ്റാർവാഴ ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

By Web TeamFirst Published Feb 5, 2023, 9:28 PM IST
Highlights

കറ്റാർവാഴ ജെല്ലും എക്സ്ട്രാ വെർജിൻ വെളിച്ചെണ്ണയും തുല്യ അളവിൽ മിക്സ് ചെയ്യുക. ഇത് പുരട്ടി രാത്രി മുഴുവൻ വച്ച ശേഷം രാവിലെ കഴുകി കളയുക. ഇത് മിനുസമാർന്നതും ശക്തവുമായ മുടി ലഭിക്കുന്നതിന് സഹായിക്കുന്നു.

കറ്റാർവാഴ ഇന്ന് സൗന്ദര്യവർദ്ധകവസ്തുക്കളിൽ ധാരാളമായി ഉപയോഗിച്ച് വരുന്നു. അതിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾക്ക് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്താനുള്ള കഴിവുണ്ട്. കറ്റാർവാഴ ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും ഗുണം ചെയ്യും. 

ഏകദേശം 96 ശതമാനം വെള്ളവും, ചില ഓർഗാനിക്, അജൈവ സംയുക്തങ്ങളും, ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും ചേർന്നാണ് ജെൽ നിർമ്മിച്ചിരിക്കുന്നത്. കറ്റാർവാഴയിൽ കാണപ്പെടുന്ന ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് അസെമന്നാൻ എന്നറിയപ്പെടുന്ന സങ്കീർണ്ണ കാർബോഹൈഡ്രേറ്റ്.  ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്താൻ കറ്റാർ വാഴ എങ്ങനെ സഹായിക്കുന്നുവെന്ന് നമുക്ക് പറയാം.

തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. അതുപോലെ മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.

കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി കളയുന്നതുവഴി, മുടിയുടെ വളർച്ചയും മികച്ചതാവും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

കറ്റാർവാഴ ജെല്ലും എക്സ്ട്രാ വെർജിൻ വെളിച്ചെണ്ണയും തുല്യ അളവിൽ മിക്സ് ചെയ്യുക. ഇത് പുരട്ടി രാത്രി മുഴുവൻ വച്ച ശേഷം രാവിലെ കഴുകി കളയുക. ഇത് മിനുസമാർന്നതും ശക്തവുമായ മുടി ലഭിക്കുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലെ മൃതകോശങ്ങളെ നന്നാക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മുടി മുഴുവൻ മിനുസമാർന്നതും തിളങ്ങുന്നതുമായ ഒരു കണ്ടീഷണറായി ഇത് പ്രവർത്തിക്കുന്നു. ഇത് മുടി കറ്റാർ വാഴയിൽ കെരാറ്റിനുമായി സാമ്യമുള്ള ഒരു രാസവസ്തു ഉണ്ട്. ഇത് മുടിയെ പുനരുജ്ജീവിപ്പിക്കുകയും പൊട്ടുന്നത് തടയുകയും ചെയ്യുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ടത്...

 

click me!