'മൂഡ് സ്വിംഗ്‌സ്' ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Feb 05, 2023, 06:40 PM IST
'മൂഡ് സ്വിംഗ്‌സ്' ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

വിഷാദരോഗത്തിനെതിരെ പോരാടാൻ കൂടുതൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് (ധാന്യങ്ങൾ, ബ്രൗൺ അരി, പച്ചക്കറികൾ എന്നിവയിൽ നിന്നുള്ള നല്ല കാർബോഹൈഡ്രേറ്റ്) ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മുംബൈയിൽ നിന്നുള്ള മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റ് ഷോണാലി സബേർവാളും ബാംഗ്ലൂരിൽ നിന്നുള്ള ഡോ. അഞ്ജു സൂദും പറയുന്നു. 

ജോലിയും സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമെല്ലാം 'മൂഡ് സ്വിംഗ്‌സിന്' കാരണമാകാറുണ്ട്. പലപ്പോഴും ജിവിതരീതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ 'മൂഡ് സ്വിംഗ്‌സിന്' മരുന്നാകാറുണ്ട്. മൂഡ് സ്വിംഗ്‌സിന് കാരണങ്ങൾ പലതാണ്. നമ്മുടെ ജോലിയും നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഇതിന്റെ പ്രധാന കാരണമാണ്.

മൂഡ് സ്വിംഗ്‌സ് ഒരു പരിധി വരെ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സന്തോഷകരമായ ഹോർമോണുകൾ വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇതിന് സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു.

വിഷാദരോഗത്തിനെതിരെ പോരാടാൻ കൂടുതൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് (ധാന്യങ്ങൾ, ബ്രൗൺ അരി, പച്ചക്കറികൾ എന്നിവയിൽ നിന്നുള്ള നല്ല കാർബോഹൈഡ്രേറ്റ്) ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മുംബൈയിൽ നിന്നുള്ള മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റ് ഷോണാലി സബേർവാളും ബാംഗ്ലൂരിൽ നിന്നുള്ള ഡോ. അഞ്ജു സൂദും പറയുന്നു. 

കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം അസ്വസ്ഥത, ഉത്കണ്ഠ, ഏകാഗ്രത കുറയൽ, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ധാരാളം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാർബോഹൈഡ്രേറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ തലച്ചോറിന് സെറോടോണിൻ പോലെയുള്ള നല്ല മസ്തിഷ്ക രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. കൂടാതെ നിങ്ങൾക്ക് വളരെ അലസത അനുഭവപ്പെടാം.

വിഷാദരോഗമുള്ളവരിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവർത്തനങ്ങൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്. നിങ്ങളുടെ വിറ്റാമിൻ ഡിയുടെ അളവ് നിലനിർത്താനും വിഷാദരോഗം നിയന്ത്രിക്കാനും കൊഴുപ്പുള്ള മത്സ്യം, പ്രത്യേകിച്ച് ട്യൂണ, കൂൺ, ഓറഞ്ച് ജ്യൂസ്, മുട്ട എന്നിവ കഴിക്കാം..- ഡോ. അഞ്ജു സൂദ് പറയുന്നു.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ അകറ്റുന്നിന് സഹായിക്കുന്നു. മാനസികാരോഗ്യത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. ബെറികളും പഴങ്ങളും ചെറി, മുന്തിരി, കടും പച്ച നിറത്തിലുള്ള പച്ചക്കറികൾ എന്നിവ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു, അവ ശരിക്കും സഹായിക്കും.

കരോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ വിഷാദരോഗത്തെ നേരിടാൻ സഹായിക്കുമെന്ന് മാക്രോബയോട്ടിക് ന്യൂട്രീഷനിസ്റ്റ് ഷോണാലി സബേർവാൾ അഭിപ്രായപ്പെടുന്നു. ചില പഴങ്ങൾക്കും പച്ചക്കറികൾക്കും ഓറഞ്ച്-ചുവപ്പ് നിറം നൽകുന്ന ഒരു സംയുക്തമാണിത്. 

തെെറോയ്ഡ് ; പാദങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?