Tomato Face pack : മുഖത്തെ കരുവാളിപ്പ് മാറാൻ തക്കാളി ഇങ്ങനെ ഉപയോ​ഗിക്കാം

By Web TeamFirst Published Sep 15, 2022, 1:59 PM IST
Highlights

തിളക്കമുള്ള ചർമ്മം നേടുന്നതിന് പുറമെ ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും ചർമ്മത്തെ നല്ല രീതിയിൽ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കുന്നു. 

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണ്. ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. ചർമ്മത്തിന് ആവശ്യമായ ഈർപ്പം സന്തുലിതമാക്കുന്നു. താരതമ്യേന വരണ്ട ചർമ്മമുണ്ടെങ്കിൽപ്പോലും നിങ്ങളുടെ മുഖത്ത് ജലാംശം നൽകാനും സ്വാഭാവിക തിളക്കം നൽകാനും തക്കാളി ഉപയോഗിക്കാം. 

തിളക്കമുള്ള ചർമ്മം നേടുന്നതിന് പുറമെ ചർമ്മത്തിലെ അധിക എണ്ണമയം നീക്കം ചെയ്യാനും ചർമ്മത്തെ നല്ല രീതിയിൽ ശുദ്ധീകരിക്കാനും മുഖക്കുരു അകറ്റാനും കരുവാളിപ്പ് അകറ്റാനുമെല്ലാം തക്കാളി മികച്ച പരിഹാരമാണ്. ഇത് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ ഉണ്ടാവാനുള്ള സാധ്യതയും കുറയ്ക്കുന്നു. മുഖകാന്തി കൂട്ടാൻ തക്കാളി ഏതൊക്കെ രീതിയിലാണ് ഉപയോ​ഗിക്കേണ്ടതെന്ന് അറിയാം...

ഒന്ന്...

ഒരു തക്കാളിയുടെ പൾപ്പ്,  2 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ഒരു ടീസ്പൂൺ പുതിന അരച്ചത് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടുക, ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ഇത് ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല ഉന്മേഷവും തിളക്കവും അനുഭവപ്പെടുകയും ചെയ്യും. ചർമ്മത്തിന്റെ നിറവ്യത്യാസങ്ങൾ നീക്കം ചെയ്യാനും നിറം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

രണ്ട്...

 2 ടേബിൾ സ്പൂൺ തക്കാളി പൾപ്പ് 1 ടേബിൾ സ്പൂൺ തൈരും കുറച്ച് തുള്ളി നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് കരുവാളിപ്പ് കുറയ്ക്കുക മാത്രമല്ല, സൂര്യന്റെ ശക്തമായ അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന ചർമ്മ വരൾച്ച സ്വാഭാവികമായും കുറയ്ക്കുകയും ചെയ്യും. വാർദ്ധക്യത്തിന്റെ വരകൾ, ചുളിവുകൾ, പ്രായത്തിന്റെ പാടുകൾ, ഇരുണ്ട വൃത്തങ്ങൾ, പിഗ്മെന്റേഷൻ മുതലായവയെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ഏജിംഗ് ഗുണങ്ങളാൽ സമ്പന്നമാണ് തക്കാളി.

സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് കൊണ്ടുള്ള ആറ് ഫേസ് പാക്കുകള്‍...

 

click me!