കരുത്തുള്ള മുടിയ്ക്ക് വേണം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

By Web TeamFirst Published Dec 5, 2022, 3:44 PM IST
Highlights

തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു. തൈരിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് തലയോട്ടിയിലെ അവസ്ഥയെ സഹായിക്കുകയും മുടിയെ മോയ്സ്ചറൈസ് ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യും. 

കരുത്തുള്ള മുടിയിഴകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനായി അടുക്കളയിലുണ്ട് ഒരു മികച്ച ചേരുവ - തൈര്.  തൈര് ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിനും കാരണമാകുന്നു.

തൈരിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അത് തലയോട്ടിയിലെ അവസ്ഥയെ സഹായിക്കുകയും മുടിയെ മോയ്സ്ചറൈസ് ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യും. മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് ഏതൊക്കെ രീതിയിൽ ഉപയോ​ഗിക്കാമെന്നറിയാം...

ഒന്ന്...

മുടി കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് തെെരും പഴവും. പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ മിശ്രിതം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.

രണ്ട്...

ഒലിവ് ഓയിൽ തൈരിനോടൊപ്പം ചേർക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി നന്നായി കഴുകി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ചെറു ചൂടുവെള്ളത്തിൽ മുടി കഴുകി വൃത്തിയാക്കുക.

മൂന്ന്...

ഒരു മുട്ട നന്നായി അടിച്ച ശേഷം അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ തൈര് ചേർത്തിളക്കി അര മണിക്കൂർ കഴിഞ്ഞ് ഇത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ഇരട്ടി ഫലം നൽകും.

നാല്...

ഒരു ടീസ്പൂൺ തെെരിൽ ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ മിക്സ് ചെയ്ത ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

കൗമാരപ്രായത്തിലെ മുഖക്കുരു അകറ്റാന്‍ മൂന്ന് ടിപ്സ്...

 

click me!