വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Published : Jan 03, 2024, 10:30 PM IST
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

അസിഡിറ്റി പ്രശ്‌നമുള്ളവർ രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി പ്രശ്‌നത്തിൽ നിന്ന് രക്ഷനേടാൻ ഉലുവ മികച്ച മാർ​ഗമാണ്. ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.   

കറികൾക്ക് മണവും രുചിയും നൽകുക മാത്രമല്ല ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായകമാണ്.  ഫൈബർ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

അസിഡിറ്റി പ്രശ്‌നമുള്ളവർ രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കാവുന്നതാണ്. അസിഡിറ്റി പ്രശ്‌നത്തിൽ നിന്ന് രക്ഷനേടാൻ ഉലുവ മികച്ച മാർ​ഗമാണ്. ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. 

ഉലുവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ ഉലുവ വെള്ളം ദിവസവും കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അകറ്റി നിർത്തുന്നു. ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

ഉലുവയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. 

ഉലുവ വെള്ളത്തിലെ ഫൈറ്റോ ഈസ്ട്രജൻ ഹോർമോൺ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കാൻ സഹായിക്കും, പ്രത്യേകിച്ച് ആർത്തവവിരാമ ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളിൽ. ഉലുവ വെള്ളം പതിവായി കുടിക്കുന്നത് മുഖക്കുരു കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് നിറം നൽകുകയും സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.

ഉലുവ വെള്ളം മുടികൊഴിച്ചിൽ കുറയ്ക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും താരൻ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള തലയോട്ടിയിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.  ഉലുവ വെള്ളത്തിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവാതം, ആസ്തമ തുടങ്ങി അവസ്ഥകൾ ലഘൂകരിക്കാനും സഹായിക്കും.

മുഖം സുന്ദരമാക്കാൻ മുൾട്ടാണി മിട്ടി ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

PREV
click me!

Recommended Stories

താരനാണോ പ്രശ്നം? പരീക്ഷിക്കാം ഈ നാല് പൊടിക്കെെകൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കൊടുക്കേണ്ട ഏഴ് ഭക്ഷണങ്ങൾ