മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും കറുത്ത പാടുകൾ കുറയ്ക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. 

സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാ​ർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാനും ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും കറുത്ത പാടുകൾ കുറയ്ക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. മുൾട്ടാണി മിട്ടി ചർമ്മത്തിൽ പുരട്ടുന്നത് സൺ ടാൺ അകറ്റാനും കറുപ്പും ചുളിവുകളും കുറയ്ക്കുന്നതിന് സഹായകമാണ്. 

മുൾട്ടാണി മിട്ടി കൊണ്ടുള്ള ഫേസ് പാക്ക് പരീക്ഷിക്കാം...

ഒന്ന്...

വേണ്ട ചേരുവകൾ...

മുൾട്ടാണി മിട്ടി 2 ടീസ്പൂൺ
റോസ് വാട്ടർ 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ഈ രണ്ട് ചേരുവകളും നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പായ്ക്ക് ഉണങ്ങുന്നത് വരെ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും അധിക എണ്ണ നീക്കം ചെയ്യാനും ഈ പാക്ക് സഹായിക്കും.

രണ്ട്...

വേണ്ട ചേരുവകൾ...

തക്കാളി നീര് 1 ടേബിൾ സ്പൂൺ 
മുൾട്ടാണി മിട്ടി 1 ടേബിൾ സ്പൂൺ 
ചന്ദനപ്പൊടി അര ടീസ്പൂൺ 
മഞ്ഞൾ പൊടി അര ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

നാല് ചേരുവകളും നന്നായി ഇളക്കി മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ശേഷം ഈ ഫേസ് പാക്ക് മുഖത്ത് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് ഏറെ നല്ലതാണ്. 

കാരറ്റ് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?


Asianet News Live | Malayalam News Live | PM Modi | Kerala School Kalolsavam 2024 | #Asianetnews