Latest Videos

ബാർലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

By Web TeamFirst Published Apr 9, 2024, 4:10 PM IST
Highlights

അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 
 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പാനീയമാണ് ബാർലി വെള്ളം. ദിവസവും ബാർലി വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. നാരുകളുടെ മികച്ച ഉറവിടമായതിനാൽ ബാർലി വിവിധ ദഹനപ്രശ്നങ്ങൽ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ആരോഗ്യകരമായ മലവിസർജ്ജനത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ബാർലി സഹായകമാണ്. 

അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 

മൂത്രനാളി, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്‌ക്കെതിരെ പോരാടാനും ബാർലി വെള്ളം സഹായിക്കുന്നു. ബാർലി വെള്ളത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) തടയുന്നതിനും ബാർലി വെള്ളം സഹായകമാണ്.

സ്ത്രീകൾ 25 ഗ്രാം (ഗ്രാം), മുതിർന്ന പുരുഷന്മാർ 38 ഗ്രാം ഡയറ്ററി ഫൈബർ എന്നിവ ദിവസവും കഴിക്കണമെന്ന് അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ വ്യക്തമാക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന ഒരു ടോണിക് ആണ് ബാർലി വെള്ളം. വയർ വീർക്കുന്നത്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെനല്ലൊരു പരിഹാരമാണ് ഇത്. 

ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. കാരണം ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. 2010-ലെ ക്ലിനിക്കൽ ട്രയലുകളുടെ ഒരു വിശകലനത്തിൽ ബാർലി വെള്ളം രക്തത്തിലെ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിരുന്നു.

കൊഞ്ച് അലർജി ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന നാല് പ്രധാനപ്പെട്ട ലക്ഷണങ്ങളിതാ...

 


 

click me!