വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഇവയാണ്...

Published : Jun 23, 2020, 12:47 PM ISTUpdated : Jun 23, 2020, 01:05 PM IST
വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ; ഗുണങ്ങള്‍ ഇവയാണ്...

Synopsis

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, കിവി എന്നിവയില്‍ നിന്നും വൈറ്റമിന്‍ സി കൂടുതലായി ലഭിക്കും. 

ശരീരത്തിന് ആവശ്യമായ ഒന്നാണ് വൈറ്റമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വൈറ്റമിന്‍ സി ഗുണകരമാണ്. അതുകൊണ്ടുതന്നെയാണ്  വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നത്. 

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങളില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, കിവി എന്നിവയില്‍ നിന്നും വൈറ്റമിന്‍ സി കൂടുതലായി ലഭിക്കും. ബ്രക്കോളി, ഇലക്കറികള്‍ തുടങ്ങിയവയില്‍  നിന്നും വൈറ്റമിന്‍ സി ലഭ്യമാണ്. 

 

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്ന കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം...

ഒന്ന്...

ചുമ, ജലദോഷം പോലുള്ള രോഗങ്ങളെ അകറ്റി രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും വൈറ്റമിന്‍ സി സഹായകമാണ് എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

മൂന്ന്... 

ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും വൈറ്റമിന്‍ സി സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തില്‍ അടിയുന്ന ചീത്ത കൊളസ്ടോളിനെ കുറയ്ക്കാന്‍ ഇവ സഹായിക്കും. 

നാല്...

ശരീരത്തില്‍ ഇരുമ്പിന്റെ ആഗീരണം സുഗമമാക്കാന്‍ വൈറ്റാമിന്‍ സി സഹായിക്കും. 

അഞ്ച്...

കുട്ടികളുടെ ആരോഗ്യകാര്യത്തിൽ വൈറ്റമിൻ സിയുടെ പങ്ക് വലുതാണ്. ഇത് ശരീരകോശങ്ങളുടെ വളർച്ചയെ സഹായിക്കുക മാത്രമല്ല ഓര്‍മ്മശക്തി കൂട്ടാനും സഹായകമാണ്.  

ആറ്... 

വൈറ്റമിന്‍ സിയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രായധിക്യം മൂലമുള്ള ചുളിവുകളെയും പാടുകളെയും നീക്കം ചെയ്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കും. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ചര്‍മ്മം സുന്ദരമാക്കാനും വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

Also Read: പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ...?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ