
മുഖത്തെ കറുത്ത പാടുകൾ മാറാനും കരുവാളിപ്പ് അകറ്റാനും സഹായിക്കുന്ന ഒന്നാണ് കടലമാവ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ആഴത്തിൽ വൃത്തിയാക്കുകയും സൗമ്യമായി പുറംതള്ളുകയും മുഖക്കുരുവിനെ തടയുന്നതിനായി അധിക എണ്ണ ആഗിരണം ചെയ്യുകയും ചെയ്യുന്നു.
കറുത്ത പാടുകൾ കുറയ്ക്കാനും, ചർമ്മത്തിന്റെ നിറം തുല്യമാക്കാനും കടലമാവ് സഹായിക്കുന്നു. തിളക്കമുള്ളതും, ആരോഗ്യകരമായതുമായ നിറം നേടുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ..
ഒന്ന്
രണ്ട് ടേബിൾ സ്പൂൺ കടലമാവ് 2 ടേബിൾ സ്പൂൺ തൈരും 1 ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങിയതിന് ശേഷം കഴുകി കഴയുക.
രണ്ട്
രണ്ട് ടേബിൾ സ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക നീര്, രണ്ട് സ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക.
മൂന്ന്
ടാൻ നീക്കം ചെയ്യുന്നതിനും തിളക്കം നൽകുന്നതിനും: സഹായിക്കുന്ന മറ്റൊരു പാക്ക് പരിചയപ്പെടാം. 2 ടേബിൾസ്പൂൺ കടലമാവും ഒരു സ്പൂൺ മഞ്ഞളും അൽപം റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
നാല്
രണ്ട് സ്പൂൺ കടലമാവും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam