മുഖത്തെ ചുളിവുകൾ അകറ്റാൻ കടലമാവ് ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Published : Mar 10, 2024, 10:48 AM IST
മുഖത്തെ ചുളിവുകൾ അകറ്റാൻ കടലമാവ് ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ

Synopsis

​രണ്ട് ടീസ്പൂൺ കടലമാവ്, രണ്ട് ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിനും റോസ് വാട്ടർ സഹായകമാണ്. ഏത് തരത്തിലുള്ള ചർമ്മമുള്ളവർക്കും ഈ പാക്ക് സഹായകമാണ്.     

മുഖസൗന്ദര്യത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്. അമിതമായി വെയിൽ കൊള്ളുന്നതും അന്തരീക്ഷ മലിനീകരണവുമൊക്കെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വീട്ടിലുള്ള ചില ചേരുവകൾ തന്നെ മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. 

മുഖത്തെ ചുളിവുകൾ മാറാൻ ഏറ്റവും സഹായകമാണ് കടലമാവ്. ചർമ്മത്തിലെ കരിവാളിപ്പ് മാറ്റി നല്ല നിറം നൽകാൻ കടലമാവ് ഏറെ സഹായിക്കും. എണ്ണമയമുള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് കടലമാവ്. ചർമ്മത്തിലെ സുഷിരങ്ങൾ തുറന്ന് വ്യത്തിയാക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ അഴുക്കും ബാക്ടീരിയയുമൊക്കെ പുറന്തള്ളാൻ കടലമാവ് സഹായകമാണ്. 

മുഖസൗന്ദര്യത്തിന് കടലമാവ് മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു സ്പൂൺ കടലമാവ്, ഒരു സ്പൂൺ കാപ്പിപൊടി, അൽപം പാൽ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 
ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ടിന് ശേഷം കഴുകി കളയുക. ചർമ്മത്തിൻ്റെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈ പാക്ക് ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

കാപ്പി പൊടി ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകളെ ശക്തമാക്കുകയും ചർമ്മത്തിന് കൂടുതൽ തിളക്കവും നൽകുകയും ചെയ്യുന്നു. ചർമ്മത്തിലെ നേർത്ത വരകൾ, ചുളിവുകൾ എന്നിവ കുറയ്ക്കുന്നതിന് കാപ്പി പൊടി സഹായകമാണ്.  കാപ്പിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ മുഖക്കുരുവിനെതിരെ പോരാടാനും കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കാനും ഹൈപ്പർ-പിഗ്മെൻ്റേഷൻ കുറയ്ക്കാനും സഹായിക്കും.

രണ്ട്...

​രണ്ട് ടീസ്പൂൺ കടലമാവ്, രണ്ട് ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ചർമ്മത്തെ ശുദ്ധീകരിക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിനും റോസ് വാട്ടർ സഹായകമാണ്. ഏത് തരത്തിലുള്ള ചർമ്മമുള്ളവർക്കും ഈ പാക്ക് സഹായകമാണ്.   

പഞ്ചസാര അധികം വേണ്ട, കാരണങ്ങൾ ഇതൊക്കെയാണ്

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ