ഈ 6 ഭക്ഷണങ്ങൾ കഴിച്ചാൽ സ്ട്രോക്ക് തടയാം

By Web TeamFirst Published Mar 6, 2019, 6:33 PM IST
Highlights

സ്ട്രോക്ക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഡോക്ടർമാർ നിര്‍ദ്ദേശിക്കാറുണ്ട്. ക്യാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്. ക്യാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലച്ചോറിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സഹായിക്കും. 

തലച്ചോറിലേക്ക് പോഷകങ്ങളും ഓക്സിജനും എത്തുന്നത് രക്തത്തിലൂടെയാണ്. ഈ രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നതാണ് പക്ഷാഘാതം അല്ലെങ്കില്‍ സ്ട്രോക്ക് എന്ന് പറയുന്നത്.  സ്ട്രോക്ക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഡോക്ടർമാർ നിര്‍ദ്ദേശിക്കാറുണ്ട്. ക്യാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്.

ക്യാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. എന്നാല്‍ അത്തരത്തിലുളള ഭക്ഷണമാണ് റാഡിഷ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. റാഡിഷില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലച്ചോറിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സഹായിക്കും.

റാഡിഷ് കഴിക്കുന്നത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുകയും സ്ട്രോക്ക് വരാനുളള സാധ്യത കുറയ്ക്കുകയും ചെയ്യും.  വെളളം ധാരാളം അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് റാഡിഷ്. റാഡിഷ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ റാഡിഷ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

കഴിക്കേണ്ട ഭക്ഷണങ്ങൾ...

നട്സ്....

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് നട്സ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രോക്ക് മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും. ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാൻ ബ്രസീൽ നട്സ്, പിസ്ത, ആൽമണ്ട്, അണ്ടിപരിപ്പ് എന്നിവ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

ഇലക്കറികൾ... 

ഇലക്കറികൾ പൊതുവെ ശരീരത്തിന് നല്ലതാണെന്ന് നമുക്കറിയാം. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാർവേഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും സഹായിക്കുന്നു.  പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.

ചോക്ലേറ്റ്...

പക്ഷാഘാതം തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണെന്ന് മിക്ക പഠനങ്ങളും പറയുന്നത്.  സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് എന്നും കഴിക്കുന്നത് ഉപകരിക്കുമെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഡാർക്ക് ചോക്ലേറ്റിന് രക്തയോട്ടം വർധിപ്പിക്കാനുള്ള കഴിവുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. 

സിട്രസ് പഴങ്ങൾ...

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇനി ശീലമാക്കിക്കോളൂ. പ്രമേഹം, ഹൃദ്രോഗം, എന്നിവയ്ക്ക് പുറമേ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ കൂടി തടയാൻ ഇത് ഉപകരിക്കും. അമേരിക്കൻ തൊറാസിക് സൊസൈറ്റി നടത്തിയ പഠനങ്ങളിൽ നിന്നാണ് പുതിയ കണ്ടെത്തൽ. പക്ഷാഘാതം വരാതിരിക്കാൻ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

വെളുത്തുള്ളി...

ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് സ്ട്രോക്ക് വരാതിരിക്കാൻ സഹായിക്കും. വെളുത്തുള്ളിയോ അല്ലെങ്കിൽ വെളുത്തുള്ളി വെള്ളമോ കുടിക്കുന്നത് പക്ഷാഘാതം തടയാനും നല്ലൊരു പ്രതിവിധിയാണ്. അസിഡിറ്റി, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വെളുത്തുള്ളി ഏറ്റവും നല്ലതാണ്.

​ഗ്രീൻ ടീ...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ​ഗ്രീൻ ടീ. ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് സ്ട്രോക്ക് വരാതി രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ​ഗ്രീൻ ടീ ഗുണകരമാണെന്ന് ബ്രിട്ടീഷ്‌ ഹാര്‍ട്ട്‌ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിൽ പറയുന്നു. 


 

click me!